ബാങ്ക് നിയമനം: യൂത്ത് കോണ്‍ഗ്രസ് യോഗം അലസിപ്പിരിഞ്ഞു
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന മുക്കം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് യോഗം അലസി പിരിഞ്ഞു.
മുക്കം ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇറങ്ങി പോവുകയായിരുന്നു. ബഷീര്‍ തെച്യാട്, ബൈജു മണാശ്ശേരി, റാഫി ചേന്ദമംഗല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇറങ്ങി പോന്നത്. ഇന്ന് സമാന്തര യോഗം വിളിക്കുമെന്ന് ഇറങ്ങി പോന്ന മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
ബാങ്ക് നിയമനവുമായി ബന്ധപെട്ട് പരീക്ഷ തടയണമെന്നും ലീഗ് പ്രവര്‍ത്തകരെ സഹായിക്കണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ഇത് വകവെക്കാതെ മണ്ഡലം പ്രസിഡന്റ് ബാങ്കിന് അനുകൂലമായി നിലപാടെടുത്തത് ചിലര്‍ ചോദ്യം ചെയ്യുകയായിരുന്നു.
ഇതിന് വ്യക്തമായി മറുപടി പറയാന്‍ മണ്ഡലം പ്രസിഡന്റിന് സാധിച്ചില്ല.ഇതോടെ ബഹളത്തില്‍ കലാശിച്ച യോഗത്തില്‍ നിന്ന് ഒരുവിഭാഗം ഇറങ്ങി പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."