HOME
DETAILS
MAL
മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം തുടങ്ങി
backup
October 07 2016 | 04:10 AM
എടപ്പാള്‍: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൊന്നാനി താലൂക്കില്‍ നടപ്പിലാക്കുന്ന രാത്രികാല സേവന പദ്ധതിക്കു തുടക്കമായി.
കഴിഞ്ഞ ദിവസം കാലടി പൂച്ചാംകുന്നത്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തി പശുവിനു ചികിത്സ ലഭ്യമാക്കിയാണ് പദ്ധതിക്കു തുടക്കംകുറിച്ചത്.
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൊന്നാനി ഈശ്വരമംഗലം വെറ്ററിനറി പോളി ക്ലിനിക് കേന്ദ്രീകരിച്ചാണ് രാത്രികാല സര്‍വിസ് നടപ്പിലാക്കുന്നത്.
കന്നുകാലികള്‍ക്ക് രാത്രിയില്‍ ചികിത്സ ആവശ്യമായിവന്നാല്‍ ഡോക്ടറുടെ സേവനം ലഭിക്കാത്ത അവസ്ഥയുണ്ടണ്ടായിരുന്നു.
തുടര്‍ന്നാണ് രാത്രികാല സേവനത്തിനായി ഡോക്ടറെ നിയോഗിച്ചത്.
ആറു മാസത്തെ നിരീക്ഷണത്തിനു ശേഷം വിജയകരമായാല്‍ പദ്ധതി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."