കര്‍ഷകര്‍ക്ക് സഹായവുമായി കര്‍ഷക സേവന കേന്ദ്രം; ഉദ്ഘാടനം നാളെ
കൊണ്ടോട്ടി: കര്‍ഷകര്‍ക്കു സഹായവുമായി കൊണ്ടോട്ടി ബ്ലോക്കിനു കീഴില്‍ പുളിക്കല്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്രി ഫാം നഴ്‌സറി നാളെ സംസ്ഥാന സഹകരണ, ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ടി.വി.ഇബ്രാഹീം എം.എല്‍.എ.അധ്യക്ഷനാകും. മേഖലയിലെ കര്‍ഷകരെ ആര്യാടന്‍ മുഹമ്മദ് ആദരിക്കും.ബ്ലോക്ക്,പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും. കൊണ്ടോട്ടി ബ്ലോക്കിനു കീഴിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തിലാണു കര്‍ഷക സേവനകേന്ദ്രം അഗ്രിഫാം നഴ്‌സറി കൊട്ടപ്പുറത്ത് ആരംഭിച്ചത്.
ആധുനിക രീതിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനു കര്‍ഷകരെ സഹായിക്കുന്നതിനു ഹരിത സേനയുടെ സേവനം ഇവിടെ ലഭ്യമാണ്. കര്‍ഷകര്‍ക്കു സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട സാമ്പത്തിക സഹായത്തിനായി സേവന കേന്ദ്രം ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഗുണമേന്മ ഏറിയ ജൈവവളം, വിത്തുകള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയ മുഴുവന്‍ വസ്തുക്കളും ഇവിടെ നിന്നു ലഭ്യമാകും. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട അഗ്രി ഫാം നഴ്‌സറി ഒരു വര്‍ഷം കൊണ്ടാണ് മേന്മ നേടിയെടുത്തത്. മൂന്നുവര്‍ഷം കൊണ്ടു കായ്ക്കുന്ന എട്ടിനം തെങ്ങുകള്‍, കര്‍ണാടകത്തില്‍ നിന്നെത്തിച്ച അഞ്ചിനം കമുകിന്‍ തൈ, 20 ഇനങ്ങളിലെ മാവിന്‍തൈകള്‍, റംബൂട്ടന്‍, മാംഗോസ്റ്റിന്‍, വിവിധ ഫലവൃക്ഷത്തൈകള്‍, ഔഷധത്തൈകള്‍, വിത്തുകള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവ രണ്ടര ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ഇവ സംരക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും എട്ട് ജീവനക്കാരുമുണ്ട്.
പ്രദേശത്തെ സ്‌കൂളുകള്‍ വഴി നിരവധി തവണ തൈകളുടെ വിതരണം നടത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പി.പി.മൂസ,പി.സി.ജയകുമാര്‍,എം.കെ.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."