HOME
DETAILS
MAL
ചങ്ങരംകുളം- എരമംഗലം റോഡ് അപകട പാതയാകുന്നു
backup
October 07 2016 | 04:10 AM
ചങ്ങരംകുളം: സംരക്ഷണ ഭിത്തിയും കൈവരിയും ഇല്ലാത്തതുമൂലം ചങ്ങരംകുളം-എരമംഗലം റോഡില്‍ അപകടം പതിവാകുന്നു. അഞ്ചു മാസം മുന്‍പു റബറൈസ്ഡ് ചെയ്തുവെങ്കിലും ഇരുവശത്തും അപകടങ്ങള്‍ തടയുന്നതിനു സംവിധാനങ്ങളില്ല. റോഡരികില്‍ സംരക്ഷണ ഭിത്തിയില്ലാത്തുകാരണം രാത്രി വരുന്ന വാഹനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളിലേക്കു തെന്നിവീഴാറുണ്ട്.
കഴിഞ്ഞ ദിവസം നരണിപ്പുഴയില്ലുണ്ടായ അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റിരുന്നു. ചങ്ങരംകുളം മുതല്‍ എരമംഗലം വരെ 22 വളവുകളാണുള്ളത്. ഇതില്‍ ഒരിടത്തുപോലും സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."