അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ജെയ്പൂര്‍: അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യതയെ കുറിച്ച് അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്.
ജയ്സാല്മിറിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
ജമ്മു കശ്മിര്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഭീകരാക്രമണമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ 22 വിമാനത്താവളങ്ങളിലാണ് ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഡല്‍ഹിയടക്കമുള്ള പ്രമുഖ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെല്ലാം അതീവ സുരക്ഷാ വലയത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."