ഇന്ത്യ ഒരു മതേതര രാജ്യമാണ്, ഇവിടെ മുത്തലാഖിന് പ്രസക്തിയില്ല: കേന്ദ്രം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തി നിയമത്തിലെ മുത്തലാഖിന് മതേതര രാജ്യമായ ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. മുത്തലാഖിന് മതേതരരാജ്യത്ത് അനുചിത സ്ഥലമാണുള്ളത്. ഇത് അനുവദിക്കുന്നത് ലിംഗനീതിക്ക് എതിരാണെന്നും സ്ത്രീളുടെ മാന്യതയും അന്തസ്സും ബാധിക്കുന്ന കാര്യങ്ങളിലും സന്ധി ചെയ്യാവുന്ന ഒന്നല്ലെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്‌ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് മുത്തലാഖ് ലിംഗനീതിക്കെതിരാണെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഭരണഘടനയനുസരിച്ച് വിവാഹം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ മതപരമായ സിവില്‍കോഡ് പിന്തുടരാനുള്ള അവകാശമുണ്ട്. എ്ന്നാല്‍, മുസ്‌ലിം വ്യക്തിനിയമങ്ങള്‍ കുടുംബബന്ധങ്ങളില്‍ എത്രത്തോളം ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് കോടതിയിലെത്തിയ ഹരജികളില്‍നിന്നു പരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."