വനിതാ സി.പി.ഒക്ക് മാനസിക പീഡനം: വകുപ്പുതല അന്വേഷണം ആരംഭിച്ചു
മാവേലിക്കര: എസ്ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ വനിതാ സിപിഒ ഗതാഗത നിയന്ത്രണ ജോലിക്കിടെ കുഴഞ്ഞു വീണസംഭവത്തില് അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്.പി അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും മൊഴി ശേഖരിച്ചശേഷം എസ്പിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡി.വൈ.എസ്.പി കെ.ആര്.ശിവസുതന്‍ പിള്ള പറഞ്ഞു.
മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിന്ധു (39) ആണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ മിച്ചല്‍ ജംഗ്ഷനില്‍ കുഴഞ്ഞ് വീണത്.കഴിഞ്ഞ ദിവസം ചെട്ടികുളങ്ങരയില്‍ ബഹളമുണ്ടാക്കിയ മാനസികരോഗിയായ സ്ത്രീയെ സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുവരാന്‍ സിന്ധുവിനോട് എസ്ഐ ആവശ്യപ്പെട്ടു. അവര്‍ പ്രശ്നമുണ്ടാക്കുമെന്നും ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെ ജീപ്പുമായി ഒപ്പം വിടണമെന്നും സിന്ധു ആവശ്യപ്പെട്ടെങ്കിലും എസ്ഐ തയ്യാറായില്ല. ഒറ്റയ്ക്കു പോകാന്‍ തയ്യാറാവാതിരുന്ന സിന്ധുവിനോട് എസ്ഐ മോശമായി പെരുമാറുകയും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനെതിരെ സിന്ധു ആത്മഹത്യ ഭീഷണി മുഴക്കുകയും സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ നിലവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നിട്ടും സിന്ധുവിനെ മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എസ്ഐയുടെ പല നിലപാടുകള്‍ക്കെതിരെയും പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."