വീട് കുത്തിത്തുറന്ന് പത്ത് പവന് സ്വര്‍ണ്ണാഭരണം കവര്‍ന്നു
കായംകുളം: വീട് കുത്തിത്തുറന്ന് 10 പവന്റെ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു.ഭരണിക്കാവ് മൂന്നാംകുറ്റി പുളിന്തറയില്‍ റിട്ട.നേവി ഉദ്യോഗസ്ഥന് ഹരിഹരന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്.വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. കതക് കുത്തിത്തുറന്ന സംഘം അലമാരയുടെ പൂട്ട് തകര്‍ത്ത് അതിനുള്ളിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
വീട്ടിനുള്ളില്‍ ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്. ഈ സമയം ഹരിഹരനും കുടുംബവും സ്വകാര്യാവശ്യത്തിനായി എറണാകുളത്തായിരുന്നു.അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്. വീട്ടുകാര്‍ ദൂരെയാത്ര പോകുന്ന തക്കം നോക്കി മോഷണ സംഘത്തിനു വിവരങ്ങള്‍ കൈമാറുന്ന ഒരു പ്രത്യേക സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്.മോഷണ മുതല്‍ വിറ്റുകിട്ടുന്ന തുകയില്‍നിന്നും വിവരങ്ങള്‍ കൊടുക്കുന്നവര്‍ക്ക് കമ്മീഷന് ലഭിക്കാറുണ്ടത്രെ.ഇവരെ പിടികൂടാന്‍ നാട്ടുകാര്‍ക്കോ പോലീസിനോ കഴിയാത്തതാണ് ഇത്തരത്തിലുള്ള മോഷണങ്ങള്‍ വര്‍ധിക്കാന്‍ കാരണം.വള്ളികുന്നം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."