ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചയാളെ അറസ്റ്റ് ചെയ്യണമെന്ന്
പറവൂര്‍: പട്ടികജാതിക്കാരനായ പഞ്ചായത്ത് മെമ്പറെ പൊതുജനമധ്യത്തില്‍ വച്ച് ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ മുതിരുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി പറവൂര്‍ ഏരിയ കമ്മറ്റി ഉന്നത പൊലിസ് അധികൃതരോട് ആവശ്യപ്പെട്ടു.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പറും പട്ടികജാതി ക്ഷേമസമിതി ഏരിയാ കമ്മറ്റിയംഗവുമായ എം.എ ജിബീഷ് വാര്‍ഡിലെ ചെറുകര റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിനിടെ പട്ടണംസ്വദേശി ഷിജുവാണ് ആക്രമിക്കാന്‍ മുതിരുകയും ജാതിപ്പേര് വിളിച്ചധിക്ഷേപിക്കുകയും ചെയ്തത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് ഏരിയാ സെക്ടറി എ.എ പവിത്രന് ആവശ്യപ്പെട്ട സംഭവത്തില്‍ കമ്മറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തില്‍ സി.വി അജിത് കുമാര്‍ അധ്യക്ഷനായി. ജിബീഷിനെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ കേരള സംസ്ഥാന പട്ടികജാതിവര്‍ഗ സംരക്ഷണ മുന്നണി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതിവര്‍ഗ സംരക്ഷണ മുന്നണി ഒക്ടോബര്‍ 15ന് വടക്കേക്കര പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് സംരക്ഷണ മുന്നണി ചീഫ് കോഓര്സിനേറ്റര് വി.എസ് രാധാകൃഷ്ണന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."