ലോക കാഴ്ച ദിനാചരണം: 13 മുതല്‍ 20 വരെ
തൊടുപുഴ: ജില്ലയില്‍ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് 13 മുതല്‍ 20 വരെ അന്ധതാ നിയന്ത്രണവാരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കീഴില്‍ 50 വയസ്സിനുമേല്‍ പ്രായമുള്ള പൊതുജനങ്ങള്‍ക്കു വേണ്ടിയും ഡ്രൈവര്‍മാര്‍, സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയും നേത്ര പരിശോധനാ ക്യാമ്പുകളും ബോധവല്‍ക്കരണ ക്യാമ്പുകളും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ 10.30ന് കുമളി ബസ്റ്റാന്റിനു സമീപമുള്ള പൊതുവേദിയില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ ചാക്കോ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജേക്കബ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍, വിവിധ വകുപ്പ്തല ഓഫീസര്‍മാര്‍, ട്രേഡ് യൂണിയന് നേതാക്കള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."