HOME
DETAILS

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകളുടെ വിതരണം തുടങ്ങി

  
backup
May 10 2016 | 08:05 AM

%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%86%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b5%80%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0
തിരുവനന്തപുരം: ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകളുടെ വിതരണം ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മെയ് 11ന് അഞ്ചു മണിക്കു മുന്‍പ്് സ്ലിപ്പ് വിതരണം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതത് തഹസീല്‍ദാര്‍മാര്‍ നല്‍കിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുക. വോട്ടര്‍ സ്ലിപ്പ് വോട്ടര്‍ക്കോ, കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗത്തിനോ കൈമാറേണ്ടതും സ്വീകരിച്ചു എന്നതിന് തെളിവായി സ്വീകരിച്ചയാളുടെ ഒപ്പോ വിരലടയാളമോ ശേഖരിക്കേണ്ടതുമാണ്. സ്വീകരിക്കാന്‍ ആളില്ലാതെ വരുന്ന വോട്ടര്‍ സ്ലിപ്പുകളുടെ വിവരങ്ങള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. വിതരണം ചെയ്യാതെ ശേഷിച്ച വോട്ടര്‍ സ്ലിപ്പുകള്‍ ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെ (ഇ.ആര്‍.ഒ) തിരികെയേല്‍പ്പിക്കണം. ഈ സ്ലിപ്പുകള്‍ അക്ഷരമാലാ ക്രമത്തില്‍ തയ്യാറാക്കിയ പട്ടികയോടൊപ്പം സീല്‍ ചെയ്ത കവറില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു. തഹസീല്‍ദാര്‍മരെ തിരികെയേല്‍പിച്ച സ്ലിപ്പുകള്‍ യാതൊരു കാരണവശാലും വീണ്ടും വിതരണം ചെയ്യുന്നതല്ല. രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ അനുഗമിക്കാവുന്നതാണ്. എന്നാല്‍, സ്ലിപ്പ് വിതരണം ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തികച്ചും നിഷ്പക്ഷതയോടെ കൃത്യനിര്‍വഹണം നടത്തണം. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ കക്ഷിക്കോ വേണ്ടി പ്രചാരണം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കരുതെന്നും അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ www.c-eo.k-er-a-l-a.gov.in എന്ന വിലാസത്തില്‍ ലഭ്യമാണ്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago