തിരിച്ചടിക്കുമ്പോള്‍ ഇന്ത്യ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്ന് രാജ്നാഥ് സിങ്
ബാര്‍മെര്‍: ഇന്ത്യ ഒരാളെയും അങ്ങോട്ടുചെന്ന് ആക്രമിക്കില്ലെന്നും എന്നാല്‍ തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ- പാക് അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി രക്ഷാ സേനയുടെ മുനാബാവു അതിര്‍ത്തി ഔട്ട്പോസ്റ്റിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യത്തിന് സര്‍ക്കാര്‍ എന്തുസഹായവും നല്കാന് തയ്യാറാണെന്ന് രാജ്നാഥ് സിങ് ഉറപ്പുനല്‍കി. അതിര്‍ത്തിയിലുടനീളം ഫഌ്ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അതിര്‍ത്തിയിലൂടെ റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വസുദേവ കുടുംബകം (ലോകം ഒരു കുടുംബം) എന്നതാണ് നമ്മുടെ സംസ്കാരം. നമ്മള് മറ്റുള്ളവരുടെ ഭൂമി കൈയേറാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള് ആദ്യം വെടിയുതിര്‍ക്കില്ല. എന്നാല്‍ ആരെങ്കിലും ആക്രമിച്ചാല്‍ ട്രിഗര്‍ വലിച്ചശേഷം ബുള്ളറ്റുകളുടെ എണ്ണമെടുക്കാന്‍ നില്‍ക്കില്ല- രാജ്നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."