HOME
DETAILS
MAL
അപകടക്കെണിയൊരുക്കി കാലവര്‍ഷത്തില്‍ കടപുഴകിയ വന്മരങ്ങള്
backup
October 08 2016 | 17:10 PM
രാജാക്കാട്: ദേശീയപാതയില്‍ കടപുഴകി വീണ മരം പൂര്‍ണ്ണമായി മുറിച്ച് മാറ്റുവാന്‍ നടപടിയില്ല.
കൊച്ചി - ധനുഷ്ക്കൊടി ദേശീയപാതയില്‍ ആനയിറങ്കലിന് സമീപത്താണ് വന്‍ മരത്തിന്റെ ബാക്കി ഭാഗം നില്‍ക്കുന്നത്.
വീതികൂറഞ്ഞ റോഡില്‍ വളവിലായി മരം നീണ്ട് നില്ക്കുന്നതിനാല് എതിരേ വരുന്ന വാഹനങ്ങള്‍ സൈഡ് കൊടുക്കുവാനും കഴിയാത്ത സാഹചര്യമാണ്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ശക്തിയായി വീശിയ കാറ്റിലും മഴയിലും റോഡ് വക്കില്‍ നിന്നിരുന്ന നിരവധി മരങ്ങള്‍ കടപുഴകിയിരുന്നു. മൂന്നാറില്‍ നിന്നും തേക്കടിയിലേയ്ക്ക് ദിവസേന നൂറ്കണക്കിന് വിദോനസഞ്ചാരികളുടെ വാഹനങ്ങളാണ് കടന്നുപോകുന്നത്. എതിരേവരുന്ന വാഹനത്തിന് സൈഡ് കൊടുത്താല്‍ ഒരുവാഹനം മരത്തില്‍ ഇടിക്കുമെന്നതിന് സംശയമില്ല. അടിയന്തിരമായി മരം മുറിച്ച് മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടത്തിന് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."