ഐ.എസ്.എല്‍: നഗരത്തില്‍ ഗതാഗത നിയന്ത്രണം
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മത്സരം കാണാന്‍ വരുന്നവര്‍ക്കുള്ള പാര്‍ക്കിങ്: ആലുവ, കാക്കനാട് ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍: പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലും വലിയ വാഹനങ്ങള്‍: ഇടപ്പള്ളി - വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാണ്.
വൈറ്റില ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍: എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലും വൈപ്പിന്‍, ഹൈകോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍: സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്.
പശ്ചിമ കൊച്ചി (മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി തോപ്പുംപടി) ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍: പള്ളിമുക്കില്‍ നിന്നും വലതു തിരിഞ്ഞു എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്‍ എച്ച് 47 ല്‍ വടക്ക് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍: ഇടപ്പള്ളി ബൈപ്പാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം എന്‍.എച്ച് 47ല്‍ തെക്ക് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍: വൈറ്റില ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇടുക്കി, കാക്കനാട്, മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍: പാലാരിവട്ടം ബൈപ്പാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷന് സമീപം സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇടപ്പള്ളി ബൈപ്പാസ് മുതല്‍ ഹൈക്കോര്‍ട്ട് ജങ്ഷന്‍ വരെ റോഡില്‍ സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങള്‍ക്കും അന്നേ ദിവസം കര്‍ശനായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും യാതൊരു വിധ വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്.
സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയംവരെയുളള റോഡിലും സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും ഒരു വിധത്തിലുമുള്ള വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. മത്സരം കാണുന്നതിനായി വരുന്ന കാണികളില്‍ പാസ്സുള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളൂ. വൈകിട്ട് 05.30 മണിക്ക് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജങ്ഷനില്‍ നിന്നും നേരെ സംസ്‌കാര ജങ്ഷനില്‍ എത്തി പൈപ്പ് ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്. തമ്മനം ജങ്ഷനില്‍ നിന്ന് കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുള്ള വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇരുചക്ര വാഹനങ്ങളില്‍ വരുന്നയാളുകള്‍ ഹെല്‍മെറ്റുകള്‍ അവരവരുടെ വാഹനത്തില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഹെല്‍മെറ്റ് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. സ്റ്റേഡിയത്തില്‍ പ്ലാസ്റ്റിക് കുപ്പി, മദ്യകുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്തകൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും കൈവശം വയ്ക്കാന്‍ അനുവദിക്കുന്നതല്ല. കൂടാതെ മദ്യപിച്ചതോ മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതോ ആയ ആരെയും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 2 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 2 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 2 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 2 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 2 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി