ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന്
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും. മാളികപ്പുറം നടയിലേക്കുള്ള മേല്‍ശാന്തിയെയും അന്ന് തെരഞ്ഞെടുക്കും. ശബരിമല നടയിലേക്ക് 15 പേരെയും മാളികപ്പുറത്തേക്ക് 11 പേരെയും അഭിമുഖം നടത്തി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നുമാണ് രണ്ടിടത്തേക്കും ഓരോരുത്തരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.
മേല്‍ശാന്തി ലിസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍: ഡി. നാരായണന്‍ നമ്പൂതിരി (വൈക്കം ), ഡി. സുരേഷ് കുമാര്‍( നൂറനാട്), ഡി. ദാമോദരന്‍ നമ്പൂതിരി(പെരുംപിലാവില്‍), വി.എന്‍ വാസുദേവന്‍ നമ്പൂതിരി(ബംഗ്‌ളൂരു), എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി(കലൂര്‍), ടി.കെ ശ്രീധരന്‍ നമ്പൂതിരി(തിരുവല്ല), നാരായണന്‍ ശ്രീധരന്‍(കാസര്‍കോട്), ടി.പി ഹരിനമ്പൂതിരി(തൃപ്പൂണിത്തുറ), പി.എം പ്രദീപ്കുമാര്‍(ബംഗ്‌ളൂരു), കെ. ജയരാമന്‍(തളിപ്പറമ്പ്), കെ.കെ സുബ്രമണ്യന്‍(തിരുവില്ല്വാമല), ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി( ചെര്‍പ്പുളശേരി), എ.എസ് ശങ്കരന്‍ നമ്പൂതിരി(തിരുവനന്തപുരം), എന്‍. ശ്രീകുമാര്‍(കാര്‍ത്തികപ്പള്ളി), എന്‍.കെ രാമന്‍ നമ്പൂതിരി(ചാലക്കുടി).
തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ്, തന്ത്രി കണ്ഠര് രാജീവര്, നിലവിലുള്ള മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."