HOME
DETAILS

ഇരുളിന്റെ ലോകത്തു നിന്നു പ്രതിഭ തെളിയിച്ച് അവര്‍ വീണ്ടും സംഗമിച്ചു

  
backup
October 08 2016 | 20:10 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81




മങ്കട:  ഇരുളിന്റെ ലോകത്തു നിന്നു പഠനം നടത്തി പിരിഞ്ഞവര്‍ പാടിയും പറഞ്ഞും അനുഭവങ്ങള്‍ പങ്കുവച്ചും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സംഗമിച്ചു. 1955 ല്‍ തുടങ്ങിയ വള്ളിക്കാപറ്റ അന്ധവിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുകൂടി ജീവിതാനുഭവങ്ങള്‍ പങ്കുവച്ചത്. കോളജ് പ്രൊഫസര്‍, പി.എച്ച്.ഡി ചെയ്യുന്നവര്‍ ആരോഗ്യ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ തുടങ്ങിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. വള്ളിക്കാപറ്റ കേരള അന്ധവിദ്യാലയ പരിസരത്ത് നടന്ന ചടങ്ങ്  രാവിലെ പത്തിന് പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മുഹമ്മദ് സാലിം അധ്യക്ഷനായി. എച്ച്.എം ജെ.ടി അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ യാസിര്‍, പൂര്‍വ വിദ്യാര്‍ഥികളായ എന്‍.ഗിരിജ, ചേക്കുട്ടി, മുഹമ്മദ് ഷെരീഫ്, രവി, വിനോദ് കുറ്റിപ്പുറം, അയ്യൂബ്, ഇബ്രാഹീം ലോഹി, പൂര്‍വ അധ്യാപകരായ ആലി മാസ്റ്റര്‍, വാസു മാസ്റ്റര്‍, പി. അബ്ദുല്‍ കരീം, എ.കെ നാസര്‍ സംസാരിച്ചു. അലുംനി അസോസിയേഷന്‍ ഭാരവാഹികളായി രവി മാസ്റ്റര്‍(ചെയര്‍), ഗിരിജ ടീച്ചര്‍, ശരീഫ് കടന്നമണ്ണ (വൈ.ചെയര്‍), ചേക്കുട്ടി മാസ്റ്റര്‍(ജന. കണ്‍), അബ്ദുല്‍മജീദ്, അഖില്‍ (ജോ.കണ്‍), സല്‍മ തസ്‌നി (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago