HOME
DETAILS
MAL
കണ്ടനകം ബിവറേജസില്‍ നാലാം തവണയും മോഷണം
backup
October 08 2016 | 20:10 PM
എടപ്പാള്‍: കണ്ടനകം ബിവറേജസ് ഔട്ട്ലറ്റില് മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസവും മോഷണം നടന്നു. ഈയടുത്ത് ഇതു നാലാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. കഴിഞ്ഞ തവണകളിലെല്ലാം ലക്ഷക്കണക്കിന് രൂപയും വിദേശ മദ്യവും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ നഷ്ടപ്പെട്ടതിന്റെ കണക്കുകള്‍ തയാറാക്കുന്നതേയുള്ളൂ. സംഭവത്തെ തുടര്‍ന്നു പൊലിസും മലപ്പുറത്തുനിന്നു വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പൊന്നാനി എ.എസ്.ഐ ശ്രീലേഷ് ജീവനക്കാരില്‍നിന്നു മൊഴിയെടുത്തു.
ഇടയ്ക്കിടെയുണ്ടണ്ടാകുന്ന മോഷണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ കണക്കെടുപ്പില്‍ ലക്ഷക്കണക്കിനു രൂപയുടെ തിരിമറി നടന്നതായും പിന്നീട് പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."