കൂരട ഉസ്താദ്: വിടപറഞ്ഞത് സമസ്തയുടെ പഴയ തലമുറയിലെ പണ്ഡിതന്‍
എടപ്പാള്‍: സമസ്തയുടെ മുഫത്തിശായും മുബല്ലിഗായും പ്രവര്‍ത്തിച്ച കൂരട മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ എന്ന കൂരട ഉസ്താദ് അറുപതുകളില്‍ ശംസുല്‍ ഉലമയുടെയും കെ.പി ഉസ്മാന്‍ സാഹിബിന്റെയും നിര്‍ദേശപ്രകാരം തെക്കന്‍ കേരളത്തില്‍ മദ്‌റസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു പ്രവര്‍ത്തിച്ച മഹാനായിരുന്നു.
സമസ്ത പൊന്നാനി താലൂക്ക് വൈസ് പ്രസിഡന്റ്, താലൂക്ക് സമസ്ത സുന്നി മഹല്ല് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ,തവനൂര്‍ റെയ്ഞ്ച് പ്രസിഡന്റ്, ദാറുല്‍ ഹിദായ എക്‌സിക്യൂട്ടീവ് മെമ്പര്‍, കാടേഞ്ചരി നൂറുല്‍ ഹുദാ ഉപേദശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം കൂരട മഹല്ല് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ടണ്ട്. സമസ്തയുടെ പണ്ഡിതരുമായും പാണക്കാട് സാദാത്തുക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് വസതിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
മന്ത്രി കെ.ടി ജലീല്‍, പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സമ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍, പുറങ്ങ് അബ്ദുള്ള മുസ്‌ലിയാര്‍, ചെറവല്ലൂര്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, സി.എം ബഷീര്‍ ഫൈസി, ശഹീര്‍ അന്‍വരി, ഖാസിം ഫൈസി പോത്തന്നൂര്‍, സി.എം ഹൈദര്‍ ഫൈസി തുടങ്ങിയ പ്രമുഖര്‍ ജനാസ സന്ദര്‍ശിച്ചു.
എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ മയ്യിത്ത് നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."