ഏകജാലക നടപടികള്‍ വേഗത്തിലാക്കും: വൈസ്ചാന്‍സലര്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ- ബിരുദാനന്തര പ്രവേശന നടപടികള്‍ അടുത്ത വര്‍ഷം വേഗത്തില്‍ പൂര്ത്തിയാക്കുമെന്നപ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സുപ്രഭാതത്തോടു പറഞ്ഞു. ഏകജാലക രീതിയിലെ അപാകത സംബന്ധിച്ചുള്ള സുപ്രഭാതം പരമ്പര ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഏകജാല പ്രവേശനം വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം നേരത്തെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കും. അതേസമയം സംവരണ വിഷയവുമായി ബന്ധപ്പെട്ടു പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംവരണ സീറ്റുകളുടെ അലോട്ട്മെന്റ് സംബന്ധിച്ചു പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കും. 135 ദിവസം നീണ്ട ഏകജാലക ബിരുദ പ്രവേശന നടപടികള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണം ബിരുദ വിദ്യാര്‍ഥികള്‍ക്ക് മറ്റ് ഒപ്ഷനുകള്‍ ഉളളതാണെന്നും പി.ജിക്ക് അത്ര പ്രയാസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നല്കാന് ഇതുമൂലം ആയെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ഡിഗ്രി കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് വിസി അംഗീകരിക്കുകയും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതു പ്രധാനമായും സ്വാശ്രയ കോളജുകളിലാവാമെന്നും പഠന നിലവാരം കുറഞ്ഞ കോളജുകളിലും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു താല്പര്യമില്ലാത്ത കോഴ്സുകളിലാവാമെന്നും അദ്ദേഹം പറഞ്ഞു. ഏകജാലക പരാതികളെല്ലാം പരിഹരിച്ചു മുന്നോട്ടു പോകാനാണു സര്‍വകലാശാലയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."