HOME
DETAILS

140 മണ്ഡലങ്ങളിലും യു.ഡി.എഫിന് പിന്തുണയുമായി കേരള വിശ്വകര്‍മ്മ സഭ

  
backup
May 10 2016 | 09:05 AM

140-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8
ചെങ്ങന്നൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കേരള വിശ്വകര്‍മ്മ സഭ ഡയറക്ടര്‍ ബോര്‍ഡ് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും, യു.ഡി.എഫിന്റെ വിജയം ഉറപ്പുവരുത്താനും അഡ്വ. പി.ആര്‍. ദേവദാസ് പ്രസിഡന്റായുളള കേരള വിശ്വകര്‍മ്മ സഭയുടെയും റ്റി.യു രാധാകൃഷ്ണന്‍ പ്രസിഡന്റായുളള വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റിയുടെയും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് വിശ്വകര്‍മ്മജരുടെ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ജാതിരാഹിത്യം പ്രസംഗിക്കുന്ന എല്‍.ഡി.എഫ് ജാതി ആചരിച്ചുകൊണ്ടുതന്നെ പിന്നോക്കസമുദായങ്ങളുടെ താല്പര്യങ്ങള്‍ അവഗണിക്കുന്നതാണ് കാണുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചത് കാണാതിരിക്കരുത്. വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴില്‍ സമുദായമായി അംഗീകരിച്ചതും അവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിച്ചതും ചരിത്രപരമായ തീരുമാനമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടര ശതമാനം സംവരണം, സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാന്‍ വിശ്വകര്‍മ്മ കമ്മീഷന്‍, സെപ്തംബര്‍ 17 നിയന്ത്രിത അവധി, സമുദായത്തിന് എയ്ഡഡ് സയന്‍സ് ആന്റ് ആര്‍ട്‌സ് കോളേജ് അനുവദിച്ചത് എല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കും, വിശ്വകര്‍മ്മ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, വിശ്വകര്‍മ്മജര്‍ക്ക് ഒഇസി ആനുകൂല്യം അനുവദിക്കും, ഭരണ പങ്കാളിത്തം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് പിന്നോക്ക സമുദായാംഗങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ച പിന്നോക്ക സമുദായാംഗങ്ങളുടെ ഉന്നമനത്തിന് അനിവാര്യമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. വര്‍ക്കിംഗ് പ്രസിഡന്റ് പി. വാമദേവന്‍, ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്‍, ട്രഷറര്‍ വി. രാജപ്പന്‍, വൈസ് പ്രസിഡുമാരായ പി.സി. നടേശന്‍, വി. രാജഗോപാല്‍, അഡ.വി.എന്‍.ശശിധരന്‍, വി.എ.അഫ്‌സലന്‍, കെ.പി.അപ്പുക്കുട്ടി, എം.വി.ഷണ്‍മുഖന്‍, കരമന ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിമാരായ എന്‍. ശിവദാസന്‍ ആചാരി, ചിത്രാസ് സോമന്‍, വി.എസ്. ഗോപാലകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago