ശാന്തിഗിരിയില്‍ സന്യാസദീക്ഷാ വാര്‍ഷികം
തിരുവനന്തപുരം: കരുണാകരഗുരു ആദ്യമായി സന്യാസദീക്ഷ നല്‍കിയതിന്റെ 32-ാംമതു വാര്‍ഷികം 11നു ശാന്തിഗിരി ആശ്രമത്തില്‍ ആഘോഷിക്കും. രാവിലെ ആറിന് ആരാധന, ഏഴിനു സന്ന്യാസസംഘത്തിന്റെ പ്രത്യേക പുഷ്പ സമര്‍പണം, ഒന്‍പതു മുതല്‍ വിദ്യാരംഭം, 10 മുതല്‍ ഉച്ചയ്ക്ക് 12വരെ സന്യാസദീക്ഷാ വാര്‍ഷിക ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ടിനു പൊതുസമ്മേളനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷനാകും.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഡോ.വെള്ളായണി അര്‍ജുനന്‍, റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ രതീഷ് സി.നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, പോത്തന്‍കോട്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
വേണുഗോപാലന്‍നായര്‍, എസ്.സുജാത, തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. എസ്.എം.റാസി, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ശ്രീനാരായണ മതാതീയപഠനകേന്ദ്രം ജനറല്‍
സെക്രട്ടറി വാവറമ്പലം
സുരേന്ദ്രന്‍, ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ അഡ്വ.എസ്. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."