HOME
DETAILS
MAL
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി
backup
May 10 2016 | 14:05 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി. മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ പരിശോധിച്ചുവെന്നും യഥാര്‍ഥമാണെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തരുണ്‍ ദാസ് പറഞ്ഞു. 1978 ല്‍ പരീക്ഷ നടത്തി 1979 ല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എ.എ.പി പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി പരിസരത്ത് തമ്പടിച്ചതോടെയാണ് വിവരം പുറത്തുവിട്ടത്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് ഇന്നലെ പുറത്തിറക്കിയ സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് എ.എ.പി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."