നാടകരാവ് ഇന്നുമുതല്‍
മാള: കുഴൂര്‍ വാദിക സാംസ്‌കാരിക വേദിയുടെ രണ്ടാം വാര്‍ഷീകത്തോടനുബന്ധിച്ച് നടത്തുന്ന രണ്ടാം നാടകരാവ് ഇന്ന് മുതല്‍ ഈ മാസം 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൃത്തസന്ധ്യ, പ്രൊഫഷണല്‍ അമേച്ച്യര്‍ നാടകസംഗമം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയോടെ കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നാടകരാവ് നടക്കുക. നാളെ വൈകീട്ട് 6.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നാടകരാവ് ഉദ്ഘാടനം ചെയ്യും.
വാദിക പ്രസിഡന്റ് ടി.എസ് പുഷ്പന്‍ അധ്യക്ഷനാകും. ത്രിതല പഞ്ചായത്ത് ഭാരവാഹികളും കലാസാമൂഹ്യ സാംസ്‌കാരിക നേതാക്കളും പൗരപ്രമുഖരും സംബന്ധിക്കും. കാവാലം നാരായണപ്പണിക്കര്‍ ഹാളില്‍ വൈകീട്ട് ഏഴിനാണ് നാടകങ്ങള്‍ അരങ്ങേറുക. ഇന്ന് ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് അങ്കമാലി അമ്മ കമ്മ്യൂണിക്കേഷന്റെ അമ്മയുള്ള കാലത്തോളം എന്ന നാടകം അരങ്ങേറും. രണ്ടാം ദിവസം കോഴിക്കോട് രംഗഭാഷയുടെ കുടുംബനാഥന്റെ ശ്രദ്ധക്ക്, മൂന്നാം ദിനത്തില്‍ തൃശൂര്‍ പൂര്‍ണ്ണശ്രീയുടെ കരയരുത് നീ പെണ്ണാണ്,
അഞ്ചാം ദിനത്തില്‍ അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകമേ ഉലകം, ആറാം ദിനത്തില്‍ തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കണ്ണാടികടവത്ത്, ഏഴാം ദിനത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ കനവ്കാണും കടല്‍, എട്ടാം ദിനത്തില്‍ തൃശൂര്‍ അഭിനയയുടെ അമേച്ച്യര്‍ നാടകം ഒറ്റ എന്നീ നാടകങ്ങള്‍ അരങ്ങേറും. നാലാം ദിനമായ ഒക്ടോബര്‍ 12 ന് സുപ്രസിദ്ധ സിനിമാതാരം ഡോ. താര കല്ല്യാണ്‍ നയിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. സമാപന ദിനമായ ഒക്ടോബര്‍ 16 ഞായറാഴ്ച നാടകാവതരണത്തിന് ശേഷം കേരള കലാമണ്ഡലം കാഴ്ചവെക്കുന്ന ഓട്ടം തുള്ളല്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."