മെഡിക്കല്‍ കോളജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
വണ്ടിത്താവളം: ജയിംസ് കമ്മിറ്റി നിര്‍ദേശം മാനിക്കാതെ സ്വന്തം നിലയ്ക്ക് അഡ്മിഷന് നടത്തുന്ന കരുണ മെഡിക്കല്‍ കോളജിനെതിരേ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. വവ്വാക്കോട് പള്ളിക്കു സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളജിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആര്. ജയദേവന് ഉദ്ഘാടനം ചെയ്തു. പൊതുയോഗം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആര്. ജയദേവന് ഉദ്ഘാടനം ചെയ്തു. എസ്. കിഷോര്‍ അധ്യക്ഷനായി.സര്‍ക്കാരുമായി ധാരണയിലെത്താത്ത മൂന്ന് സ്വാശ്രയ കോളജുകളിലൊന്നാണ് വിളയോടിയിലെ കരുണ മെഡിക്കല്‍ കോളജ്.
ജയിംസ് കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ച് മെറിറ്റ് സീറ്റില്‍ 4.4 ലക്ഷം രൂപ മാത്രമേ വാങ്ങാവൂ എന്നിരിക്കെ സ്വന്തം പ്രോസ്പെക്ട്സ് പ്രകാരം 7.75 ലക്ഷം രൂപ വാങ്ങി അഡ്മിഷന് നടത്താനുള്ള തീരുമാനത്തെ ചൂണ്ടിക്കാട്ടനാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.
സി.പി.എം.ലോക്കല്‍ സെക്രട്ടറി എ. കൃഷ്ണകുമാര്‍, എം. മുനീര്‍, കെ. കിരണ്‍ദാസ്, ഐശ്വര്യ, നിതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."