കൊഴിഞ്ഞ് പോക്ക് തുടര്‍ക്കഥയാവുന്ന ആദിവാസി സ്‌കൂളുകള്‍
മേപ്പാടി: ആദിവാസി കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ആവിശ്കരിച്ച പദ്ധതികള്‍ പാളുന്നു. എസ്.എസ്.എയുടെ കണക്ക് പ്രകാരം ഈ അധ്യയന വര്‍ഷം ഏകദേശം 40 ശതമാനത്തിലേറെ കുട്ടികള്‍ കൃത്യമായി സ്‌കൂളുകളില്‍ എത്തുന്നില്ല. പട്ടിക വര്‍ഗത്തില്‍പെട്ട കുട്ടികളാണ് കൃത്യമായി സ്‌കൂളിലെത്താത്.
കൂടാതെ പലരും പഠനം നിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ഓണം അവധി കഴിഞ്ഞ് സ്‌കൂളില്‍ തിരികെ എത്താത്ത നിരവധി കുട്ടികളുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എസ്.ടി പ്രമോട്ടര്‍മാരുടെ സഹായത്തോടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ച് വരികയാണ് അധികൃതര്‍. സാഹചര്യത്തെ ജില്ലാ ഭരണകൂടവും ഗൗരവത്തോടെയാണ് കാണുന്നത്.
ഗോത്രവിദ്യാ പദ്ധതിയിലൂടെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനുള്ള ശ്രമവും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഒരോ കോളനി വീതം ദത്തെടുക്കുന്ന പദ്ധതിക്കാണ് ആലോചന. ഓരോ സാമൂഹ്യ പ്രവര്‍ത്തകനോ ട്രൈബല്‍ പ്രമോട്ടറോ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരോ ആണ് ഓരോ കോളനിയും ദത്തെടുക്കേണ്ടത്.
കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാതെയുള്ള കോളനികളില്‍ താല്‍ക്കാലിക പഠന കേന്ദ്രം സ്ഥാപിക്കും. മറ്റ് കോളനികളില്‍ വൈകുന്നേരങ്ങള്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിക്കാന്‍ വേണ്ട സഹായവും ഉറപ്പ് വരുത്തുന്നുണ്ട്. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ 1241 കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ലന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ ഇതിലും ഇരട്ടിയാണന്ന് അധികൃതര്‍ തന്നെ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."