HOME
DETAILS
MAL
ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ ആണവവികിരണ ചോര്‍ച്ച; ആളുകളെ ഒഴിപ്പിച്ചു
backup
October 09 2016 | 06:10 AM
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ ആണവ വികിരണ ചോര്‍ച്ച. ഇന്ന് രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. ഇതിനെ തുടർന്ന് കാര്‍ഗോ ഡിപാര്ട്മെന്റില് ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.
ടി ത്രീ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് ഒരു കാര്‍ഗോയില്‍ നിന്നും ആണവവികിരണം ചോരുന്നതായി അഗ്നിശമന വിഭാഗത്തിന് അറിയിപ്പ് ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേന വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
എയര്‍ ഫ്രാന്‍സ് വിമാനത്തിലേക്കുള്ള കാര്‍ഗോയിലെ മെഡിക്കല്‍ സാമഗ്രികളില്‍ നിന്നാണ് ചോര്‍ന്നതെന്ന് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."