HOME
DETAILS
MAL
അഴിമതികള്‍ പുറത്തുവരുമ്പോഴാണ് സോണിയ ഗാന്ധിക്ക് ദേശസ്നേഹം ഓര്മ വരുന്നത്: അമിത് ഷാ
backup
May 10 2016 | 21:05 PM
കയ്പമംഗലം: അഴിമതികള്‍ ഒരോന്നായി പുറത്തുവരുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ദേശസ്നേഹം ഓര്മ വരുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
കയ്പമംഗലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് സമ്മേളനം കമ്പനിക്കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറ്റലിക്കാരിയായതു കൊണ്ട് ആര്.എസ്.എസും ബി.ജെ.പിയും തന്നെ ആക്രമിക്കുകയാണെന്ന സോണിയയുടെ വാദം കേരളത്തിലെ ജനം വിശ്വസിക്കുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. അവര്‍ക്ക് മകനോടും കല്ക്കരിയോടും ആദര്‍ശിനോടും ഒക്കെയാണ് സ്നേഹമെന്നും അമിത്ഷാ പരിഹസിച്ചു.
പ്രത്യയശാസ്ത്രത്തെ സ്നേഹിച്ചല്ല യു.ഡി.എഫും എല്‍.ഡി.എഫും നില്‍ക്കുന്നത്. അവര്‍ക്ക് അധികാരത്തിനോടുള്ള ആര്‍ത്തികൊണ്ടാണ് പശ്ചിമ ബംഗാളില്‍ ഒന്നിച്ചു നിന്ന് ബി.ജെ.പിയെ എതിര്‍ത്തതെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. യച്ചൂരിയും സോണിയയും ബംഗാളില്‍ തങ്ങളെ എതിര്‍ക്കാന്‍ ഒന്നിക്കുന്നു. ഇവിടെ അവര്‍ പരസ്പരം എതിര്‍ക്കുന്നു. കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് രാജ്യം എന്നും അമിത്ഷാ കൂട്ടി ചേര്‍ത്തു.
ധീവര മഹാസഭ അധ്യക്ഷന്‍ ഗോരഖ്മാന് സ്വാമി, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു, ജയന്തന് പുത്തൂര്‍, കെ.എ.മനോജ്, എന്‍.ഡി.എ സ്ഥാനാര്‍ഥി ഉണ്ണികൃഷ്ണന് തഷ്ണാത്ത് എന്നിവര്‍ സംസാരിച്ചു.
സോണിയാഗാന്ധിക്കെതിരേ വ്യക്തിപരമായ ആരോപണം ഉന്നയിച്ചിട്ടില്ല
കൊടുവായൂര്‍(പാലക്കാട്): സോണിയാഗാന്ധിക്കെതിരേ വ്യക്തിപരമായി ബി.ജെ.പി ആരോപണമുയര്ത്തിയിട്ടില്ലെന്ന് അമിത്ഷാ.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അഴിമതിയെകുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആരെയും കുടുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുവായൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
എല്‍.ഡി.എഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളോടെ തുറന്നുപറയാതെ ഹിഡണ്‍ അജണ്ട നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. എല്‍.ഡി.എഫ് വിജയിച്ചാല്‍ പിന്‍വാതിലിലൂടെ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുവാനുള്ള തയ്യാറെടുപ്പാണ് സി.പി.എമ്മില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."