HOME
DETAILS

വയല്‍ നികത്തലും പൊതുസ്ഥലം കൈയേറ്റവും വ്യാപകമാകുമ്പോള്‍ അധികൃതര്‍ നിസംഗതയിലാണെന്ന്

  
backup
October 09 2016 | 18:10 PM

%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2


തൊടുപുഴ: തൊടുപുഴയില്‍ നെല്‍പ്പാടം നികത്തുന്നതും പൊതുസ്ഥലം കൈയേറുന്നതും വ്യാപകമായിട്ടും നഗരസഭയും റവന്യു അധികാരികളും തുടരുന്ന നിസംഗതയില്‍ കേരള കര്‍ഷകസംഘം തൊടുപുഴ ഏരിയ സമ്മേളനം പ്രതിഷേധിച്ചു.
തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂര്‍, ഷാപ്പുംപടി, പള്ളിപ്പീടിക, വേങ്ങത്താനം, പെരുമ്പിള്ളിച്ചിറ എന്നിവിടങ്ങളില്‍ നെല്‍വയല്‍ നികത്തല്‍ വ്യാപകമാണ്. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയില്‍ ഷാപ്പുംപടി മുതല്‍ വടക്കുംമുറി വരെയുള്ള ഭാഗത്ത് 10 അടി ഉണ്ടായിരുന്ന തോടിന്റെ വീതി കൈയേറ്റം മൂലം മൂന്നടിയായി കുറഞ്ഞു.
തോടിന്റെ വശങ്ങള്‍ സ്വകാര്യവ്യക്തികള്‍ കരിങ്കല്ല് കെട്ടി സ്വന്തം സ്ഥലത്തോട് ചേര്‍ത്തിരിക്കുകയാണ്. തോടിന്റെ നടുവില്‍ സ്ലാബ് സ്ഥാപിച്ച് വഴിയാക്കിയതുമൂലം വെള്ളമൊഴുക്കും തടസ്സപ്പെട്ടു.
വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന് സമീപമുള്ള വലിയ തോടിന്റെ ഇരുകരകളും സ്വകാര്യവ്യക്തികള്‍ കൈയേറി. വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാതയുടെ വലതുഭാഗത്തെ പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ ജലസ്രോതസും നീര്‍ത്തടങ്ങളുമാണ് നശിക്കുന്നത്.
മറ്റൊരിടത്ത് റവന്യൂ ഭൂമി കൈയേറിയാണ് നിര്‍മാണം നടക്കുന്നത്. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മൂണ്‍ലിറ്റ് ഹോട്ടലിന് പിന്‍വശത്ത് നിലവില്‍ മണ്ണിട്ട് നികത്തിയ ഭൂമിയില്‍ റവന്യൂ പുറമ്പോക്കുമുണ്ട്. പ്രമാണിമാര്‍ നടത്തുന്ന വയല്‍ നികത്തലും കൈയേറ്റങ്ങളും തടയാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ ബഹുജനങ്ങളെ കൂടി സഹകരിപ്പിച്ച് കര്‍ഷകപ്രക്ഷോഭം ഉയര്‍ത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
തൊടുപുഴ ഉല്ലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍.വി ബേബി ഉദ്ഘാടനം ചെയ്തു. പി കെ സുകുമാരന്‍ അധ്യക്ഷനായി. സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറി ടി.ആര്‍ സോമന്‍, കെ.എസ്.കെ.ടി.യു ഏരിയ ജോയിന്റ് സെക്രട്ടറി എം ജി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജോസഫ് അഗസ്റ്റിന്‍ സ്വാഗതവും എം പത്മനാഭന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.കെ സുകുമാരന്‍ (പ്രസിഡന്റ്), വി.എസ് ബാലന്‍, എം.ആര്‍ ശിവശങ്കരന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.ആര്‍ സഹജന്‍ (സെക്രട്ടറി), സി.എസ് ഷാജി, കെ.ആര്‍ രമണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എം പത്മനാഭന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  22 days ago