പ്രിയദര്‍ശിനി വീണ്ടും മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍
നെട്ടൂര്‍: നെട്ടൂര്‍ തേവര ഫെറി സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബോട്ട് കേട്ടായി സര്‍വീസ് നിലച്ചത് മൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പകരം സംവിധാനമൊരുക്കാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി അധികൃതരെത്തി ബോട്ട് യാര്‍ഡിലേക്ക് മാറ്റി.
ഒമ്പത് മാസം മുമ്പ് 27 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ചതാണ് ഈ ബോട്ട്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. കെ.എസ്.ഐ.എന്‍.സി.യാണ് ബോട്ട് നിര്‍മിച്ചത്.നിറ്റിലിറക്കി നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ ബോട്ട് തകരാറിലായി.എഞ്ചിന്‍ തകരാര്‍ മുന്നില്‍ കണ്ട് ട്രിപ്പ് മുടങ്ങാതിരിക്കാനായി രണ്ട് എഞ്ചിനുകള്‍ ഘടിപ്പിച്ചാണ് ബോട്ട് നിര്‍മിച്ചിട്ടുള്ളത്. എന്നിട്ടും ഫലമുണ്ടായില്ല.
ഇതിനു മുമ്പ് 10 ലക്ഷം മുടക്കി നഗരസഭ നിര്‍മ്മിച്ച ബോട്ടാണ് സര്‍വിസ് നടത്തിയിരുന്നത്. ഒരു വര്‍ഷമെത്തുന്നതിന് മുമ്പ് തന്നെ ഇതും കട്ടപ്പുറത്തായി ബോട്ട് നിര്‍മ്മാണത്തിലെ അപാകതക്കെതിരേ പരക്കെ ആക്ഷേപത്തിനിടയായിട്ടുണ്ട്. രണ്ടാമത് നിര്‍മിച്ച ബോട്ടിന്റെ പകുതി തുകമാത്രമെ നഗരസഭ കെ.എസ്.ഐ.എന്‍.സിക്ക് നല്‍കിയിട്ടുള്ളൂ.
തകരാര്‍ പരിഹരിച്ച് സര്‍വ്വിസ് എത്രയും വേഗം പുന:രാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സ്‌കൂള്‍ അവധിക്കു ശേഷമെങ്കിലും സര്‍വിസ് മുടങ്ങാതെ നടത്തുവാനുള്ള ശ്രമം നടത്തണമെന്നും അവര്‍ നഗരസഭയോട് ആവശ്യപ്പെടുന്നു.
നിര്‍മാണത്തിന് ശേഷം ബോട്ട് കേടാവുന്നത് മൂലം സ്ഥിരമായി സര്‍വീസ് മുടങ്ങുന്ന സാഹചര്യത്തില്‍ ബോട്ട് തിരികെയെടുത്ത് പുതിയ ബോട്ട് നിര്‍മിച്ച് നല്‍കണമെന്നും അതുവരെ കെ.എസ്.എന്‍.സി തന്നെ പകരം സംവിധാനം ഒരുക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."