HOME
DETAILS
MAL
അമേരിക്കന്‍ സന്ദര്‍ശനം: സ്വാദിഖ് ഖാന് ഇളവെന്ന് ട്രംപ്
backup
May 10 2016 | 22:05 PM
ന്യൂയോര്‍ക്ക്: ലണ്ടനിലെ മുസ്ലിം മേയര്‍ സ്വാദിഖ് ഖാന് ഇളവെന്ന് ഡൊണാള്‍ഡ് ട്രംപ്. വിദേശ മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപാണ് അതില്‍ നിന്ന് ലണ്ടന്റെ പുതിയ മേയറെ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരനായ പാകി സ്താനി ബസ് ഡ്രൈവറുടെ മകന് സ്വാദിഖ് ഖാന് അമേരിക്കയില്‍ പ്രവേശിക്കാമെന്നും വിലക്കപ്പെട്ടവരില്‍ അദ്ദേഹം ഉള്‍പ്പെടുന്നില്ലെന്നും ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനു നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ലണ്ടന്റെ ആദ്യ മുസ്ലിം മേയറായി സ്വാദിഖ് ഖാന് തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ സന്തോഷവാനാണ്. അദ്ദേഹത്തിന് തന്റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് സ്വാദിഖ് ഖാന് പറഞ്ഞിരുന്നു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് അതിന് സാധിച്ചെന്നു വരില്ലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിദേശ മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കണമെന്ന ട്രംപിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. ടോറി പാര്‍ട്ടിയിലെ എതിരാളി സാക് ഗോള്‍ഡ്സ്മിത്തിനെ വന്‍ വോട്ടിന് തോല്‍പ്പിച്ചാണ് സ്വാദിഖ് ഖാന് ലണ്ടന്‍ നഗരപിതാവായത്. പാകിസ്താനില്‍ നിന്നും സൗത്ത് ലണ്ടനിലെ ടൂട്ടിങ്ങിലേക്ക് കുടിയേറിയ ബസ് ഡ്രൈവറായിരുന്നു സ്വാദിഖ് ഖാന്റെ പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."