HOME
DETAILS

കരുനാഗപ്പള്ളി നഗരസഭയില്‍ ഒ.ഡി.എഫ് പ്രഖ്യാപനം നവംബറിനു മുന്‍പ്; നടപടികള്‍ വേഗത്തിലാക്കും

  
backup
October 09 2016 | 18:10 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


കരുനാഗപ്പളളി: നഗരസഭയെ നവംബറിന് മുമ്പ് തന്നെ വെളിയിട വിസര്‍ജനമുക്തമായി പ്രഖ്യാപിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍
സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
നഗരസഭാ പരിധിയില്‍ 565 കുടുംബങ്ങള്‍ക്ക് ശുചിമുറിയില്ലെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഓരോ ശുചിമുറിക്കും 15400 രൂപ വീതം നല്‍കിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ഇതിന് 10067 രൂപ നഗരസഭയും 5333 രൂപ സ്വച്ഛ് ഭാരത് (അര്‍ബന്‍) വിഹിതമായും നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുക. ഗ്രാമ പഞ്ചായത്തുകളില്‍ നവംബറിന് മുന്‍പും, നഗരസഭകളില്‍ അടുത്ത മാര്‍ച്ചോടെയും ഒ.ഡി.എഫ് പ്രഖ്യാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുളളത്. എന്നാല്‍
കരുനാഗപ്പള്ളി നഗരസഭ ഗ്രാമ പ്രദേശങ്ങളോടൊപ്പം നവംബറിന് മുന്‍പ് തന്നെ ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ശോഭന പറഞ്ഞു.
ശുചിമുറികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നഗരസഭാവാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ സഹായ സമിതികള്‍ രൂപീകരിച്ച് നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ യോഗത്തില്‍ പദ്ധതി വിശദീകരിച്ച ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്ററായ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.
വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല സലാം അധ്യക്ഷയായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദ കുഞ്ഞുമോന്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലിംഷാ, നോഡല്‍ ഓഫീസര്‍ വി.എസ്. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago