മാല മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍
ആറ്റിങ്ങല്‍: മാല മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍. തമിഴ്നാട് രാമേശ്വരം രാമനാട് കുരുതിക്കാരത്ത് സ്വദേശിനികളായ മഹാലക്ഷ്മി( 33), പാണ്ടിതായ് ( 25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നഗരൂരില്‍ നിന്നും ആറ്റിങ്ങലേയ്ക്കു വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരി റിട്ട. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജമീലബീവിയുടെ മൂന്നു പവന് മാല ഇവര്‍ അപഹരിച്ചിരുന്നു. ബസ് ആറ്റിങ്ങല്‍ സ്റ്റാന്റില്‍ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ യാത്രക്കാരെയും ബസ് ജീവനക്കാരെയും വിവരം അറിയിച്ചു. ഇതിനിടയില്രണ്ട്
സ്ത്രീകള്‍ വേഗത്തില്‍ ബസിറങ്ങി പോകുന്നത് കണ്ട് യാത്രക്കാര്‍ ഇവരെ പിന്തുടര്ന്നെത്തി തടഞ്ഞു വയ്ക്കുകയായിരുന്നു.
ഇവരെ പൊലിസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ദേഹപരിശോധനയില്‍ നഷ്ടപെട്ട സ്വര്‍ണമാല കണ്ടെടുത്തു. ഒരു മാസം മുന്‍പ് വെഞ്ഞാറമൂടിലെ ഒരുസ്വകാര്യ ആശുപത്രിയില്‍ അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്നും മാല കവര്‍ന്നതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."