HOME
DETAILS
MAL
ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: സുധീരന്
backup
October 09 2016 | 20:10 PM
തിരുവനന്തപുരം: ഭരണഘടനയേയും ജനങ്ങളേയും പരസ്യമായി വെല്ലുവിളിച്ച് ബന്ധുനിയമനം നടത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ശാസനയോ പാര്‍ട്ടിയുടെ പരിശോധനയോ നടത്തി ഈ പ്രശ്നം ഒതുക്കി തീര്‍ക്കാനാവില്ല.
മുഖ്യമന്ത്രി അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരു പ്രധാനിയമനവും നടക്കുമെന്നാരും വിശ്വസിക്കില്ല. തലശ്ശേരിയില്‍ തമിഴ്നാട് സ്വദേശി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചവന്നിട്ടുണെന്ന് സുധീരന് പറഞ്ഞു. ഇത് അന്വേഷിച്ച് കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."