കക്കാട്ട് കാന്തപുരം വിഭാഗം അഴിഞ്ഞാടുന്നു
.
തിരൂരങ്ങാടി: കക്കാട്ട് കാന്തപുരം വിഭാഗത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നു. വീട്ടില്‍ക്കയറിയുള്ള അക്രമത്തില്‍ രണ്ട് സ്ത്രീകളടക്കം നാലുപേര്‍ക്ക് പരുക്ക്. കക്കാട് മേക്കേക്കാട്ടില് ശരീഫ്(32), ഭാര്യ ജൂബി ഷെറിന് (25), ശരീഫിന്റെ സഹോദരന് ജാബിര്‍(23), സഹോദരി മുംതാസ് (21) എന്നിവരെയാണ് പരുക്കുകളോടെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കക്കാട് ടൗണിലെ കട അടക്കുന്നതിനിടെയാണ് ശരീഫ് , ജാബിര്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ കടക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഇതിനുശേഷം വീട്ടില്കയറിയും സംഘം അക്രമം നടത്തി. ഈ സംഭവത്തിലാണ് ഷെറിന്, മുംതാസ് എന്നിവര്‍ക്ക് പരുക്കേറ്റത്. കാന്തപുരത്തിന്റെ സംഘടനാ പ്രവര്‍ത്തകരായ സി.പി മുസ്തഫ, ചെറ്റാലി റഹിം, തണുപ്പന്‍ ശംസുദ്ദീന്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ഇതേ ആളുകള്‍ വെള്ളിയാഴ്ച കക്കാട് പള്ളിയില്‍ വച്ച് കക്കാട് ചെള്ളപുറത്ത് വടക്കന്‍ അഹമ്മദിന്റെ മകന് അബ്ദുല്‍ ബാസിത്ത് (21)നെ മര്‍ദ്ദിച്ചതായി പരാതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."