ചെക്യാട് ലീഗ് കമ്മിറ്റി ജന. സെക്രട്ടറിയായി സി.എച്ച് ഹമീദിനെ നിയമിച്ചു
പാറക്കടവ്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി സി.എച്ച് ഹമീദ് മാസ്റ്റര്‍ ചുമതലയേറ്റു.
പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ജനറല്‍ സീറ്റ് ആയിട്ട് പോലും വനിതക്ക് നല്‍കേണ്ടി വന്ന ഇവിടെ പിന്നീട് തര്‍ക്കങ്ങള്‍ പരിഹരിച്ച് പ്രസിഡന്റായി തൊടുവയില്‍ മഹമൂദിനേയും നിലവിലെ ജനറല്‍ സെക്രട്ടറിയായ മഹമൂദിന് പകരം സി.എച്ച് ഹമീദിനേയും സംസ്ഥാന കമ്മിറ്റി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
പ്രസിഡന്റായി മഹമൂദ് ചുമതലയേറ്റെങ്കിലും തര്‍ക്കം കാരണം ഹമീദ് മാസ്റ്റര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്താനായില്ല.
മെമ്പര്‍ഷിപ്പ് കാംപയിന് നടക്കുന്ന ഈ ഘട്ടത്തില്‍ സംസ്ഥാന കമ്മിറ്റി വീണ്ടും ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് ഹമീദിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."