വാടകയും റിപ്പയര്‍ ചിലവും കവര്‍ന്നെടുക്കുന്നതായി പരാതി
പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട തൊഴിലുപകരണങ്ങളുടെ വാടകയും റിപ്പയര്‍ ചെലവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന കായണ്ണ പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി)കണ്വന്ഷന് പ്രതിഷേധിച്ചു.
തൊഴിലാളികളെ രണ്ടായി തിരിച്ച് സി പി എം അനുകൂല യൂണിയനില്പെട്ടവര്ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതായും കണ്വന്ഷന് കുറ്റപ്പെട്ടുത്തി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എം രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ പി ഗിരീഷ് കുമാര്‍ (പ്രസിഡന്റ് ) മൈഥിലി,വിനിത,സ്വര്‍ണ,കമല (വൈസ് പ്രസിഡന്റുമാര്‍) രാജന് മങ്ങര (ജന.സെക്രട്ടറി) സലിന് കൂട്ടങ്ങല്‍, ലീല എം.കെ, സിന്ധു പുറ്റംകണ്ടി,ശാന്ത ചേന്നോത്ത്, (മിനി ജോ.സെക്രട്ടറിമാര്‍) ഇ.എം വിനോദന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."