HOME
DETAILS
MAL
വില്ലേജ് ഓഫിസിലെത്തണമെങ്കില്‍ കാടുതാണ്ടണം
backup
October 09 2016 | 22:10 PM
ഇരിക്കൂര്‍: ഇരിക്കൂര്‍ വില്ലേജ് ഓഫിസിലേക്കുള്ള വഴി കാടുമൂടിക്കിടക്കുന്നതു ജനത്തിനു ദുരിതമാകുന്നു. സംസ്ഥാനപാതയില്‍ നിന്നു 200 മീറ്റര്‍ മാത്രമെയുള്ളൂവെങ്കിലും ഇവിടുത്തേക്കു പോകാന്‍ കൃത്യമായ ഒരുവഴി പോലുല്ല. സ്വകാര്യവ്യക്തിയുടെ ഭൂമിയിലൂടെ വേണം പോകാന്‍. മഴക്കാലമായാല്‍ ഈ ഒറ്റയടിപ്പാത വഴുതും. കാട്ടിനുള്ളിലെ വില്ലേജ് ഓഫിസിനകത്തെ സ്ഥിതിയാകട്ടെ അതിലേറെ ദയനീയമാണ്. ശൗചാലയമോ മറ്റുസംവിധാനങ്ങളോ ഇവിടെയില്ല. ദിവസേന നിരവധിപേര്‍ വന്നു പോകുന്ന വില്ലേജ് ഓഫിസിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."