HOME
DETAILS

യമന്‍ ആക്രമണം: ഏതന്വേഷണത്തിനും തയ്യാറെന്ന് സഖ്യസേന, സഖ്യം പിന്‍വലിക്കുമെന്ന് അമേരിക്ക.

  
backup
October 10 2016 | 07:10 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%8f%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4

റിയാദ്: യമനില്‍ ഖബറടക്ക ചടങ്ങിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് 155 ലധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഔദ്യോഗിക സര്‍ക്കാറിനു വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യസേനക്ക് യാതൊരു പങ്കുമില്ലെന്ന് സഖ്യസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ അഹമദ് അല്‍ അസീരി വ്യക്തമാക്കി. സംഭവത്തില്‍ 600 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സഊദിയുടെ നേതൃത്വത്തില്‍ ഹൂത്തി കള്‍ക്കെതിരേ യുദ്ധം ചെയ്യുന്ന അറബ് സഖ്യസേന ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സഖ്യസേന വ്യക്തമാക്കി.

യുനൈറ്റഡ് നേഷനുമായി സഹകരിച്ച് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണ്. സഖ്യസേനക്കെതിരെ ബോധപൂര്‍വമായ വാര്‍ത്തകളാണ് പടച്ചുവിടുന്നത്. മുന്‍ ആക്രമണങ്ങളില്‍ അന്വേഷണത്തിനായി യു.എന്‍ നിയോഗിച്ച പ്രതിനിധികളുമായി യമനിലെ അപകട നിര്‍ണയ വിഭാഗവുമായി ഉടന്‍ തന്നെ അന്വേഷണം നടത്തുമെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും സഖ്യസേന പറഞ്ഞു.

അതേസമയം, യമനില്‍ യുദ്ധം നടത്തുന്ന സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനക്കെതിരെയുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. ആക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ വൈറ്റ് ഹൗസ് സഊദിയുമായുള്ള അമേരിക്കന്‍ സഹകരണം വെറുമൊരു വണ്ടി ചെക്കായി കരുതേണ്ടെന്നും വ്യക്തമാക്കി. തീവ്രവാദത്തിനെതിരെയുള്ള നീക്കത്തില്‍ യു എസ് സഊദിയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹകരണം തുടരുന്നത് പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കി. നിലവില്‍ സഊദിക്ക് ആവശ്യമായ ഒട്ടുമിക്ക ആയുധങ്ങളും നല്‍കുന്നത് അമേരിക്കയാണ്. യമനില്‍ ഹൂത്തികള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ പൂര്‍ണമായും അമേരിക്ക നല്‍കുന്നതാണ്. ഇവര്‍ പിന്തുണ പിന്‍വലിച്ചാല്‍ അത് സഊദിക്കെതിരെയുള്ള വന്‍ തിരിച്ചടിയാകും. ജസ്റ്റ നിയമത്തിന്റെ പേരില്‍ അമേരിക്കയുമായി ഇടഞ്ഞു നില്‍ക്കുന്ന സഊദിക്കെതിരെ പുതിയ നീക്കത്തിനാണ് അമേരിക്കയുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago