HOME
DETAILS

ബന്ധുനിയമനം: കടുത്ത അതൃപ്തിയുമായി സി.പി.എം കേന്ദ്ര നേതൃത്വം

  
backup
October 10 2016 | 17:10 PM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d

ന്യൂഡല്‍ഹി : ബന്ധുനിയമനത്തിനെതിരെ കടുത്ത അതൃപ്തിയുമായി സി.പി.എം കേന്ദ്ര നേതൃത്വം രംഗത്ത്. കേരളത്തില്‍ ഉയര്‍ന്ന ബന്ധുനിയമന വിവാദങ്ങളില്‍ സി.പി.എം അവയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ യോഗം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. വിദേശത്തായിരുന്ന ജനറല്‍ സെക്രട്ടറി സീതറാം തിരിച്ചെത്തിയ ശേഷമാണ് സി.പി.എം അവയ്‌ലബിള്‍ യോഗം ചേര്‍ന്നത്.


വിഷയത്തില്‍ എത്രയും പെട്ടന്ന് തെറ്റുതിരുത്തല്‍ നടപടികള്‍ ഉണ്ടാകണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന പൊളിറ്റ്ബ്യൂറോ നിര്‍ദ്ദേശിച്ചു. ഇ.പി ജയരാജനെ മന്ത്രി സ്ഥാനത്ത് മാറ്റുന്നില്ലെങ്കിലും വിവാദനിയമനങ്ങളെല്ലാം പിന്‍വലിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വിഷയത്തില്‍ സംസ്ഥാന നേതൃത്വം തീരമാനമെടുക്കട്ടെ എന്നാണ് കേന്ദ്രനേതൃത്തിന്റെ നിലപാട്

നേരെത്തെ തെറ്റുതിരുത്താനുള്ള ഒരു രേഖ പി.ബി, സി.സി അംഗങ്ങള്‍ക്കുള്‍പെടെ നല്‍കിയിരുന്നു.
അതിന്റെ കൂടി ലംഘനമാണ് ഇപ്പോള്‍ നടന്നതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.

ശാസന, തെറ്റുതിരുത്തല്‍ താക്കീത് എന്നിവ മുന്‍പും നല്‍കിയിട്ടുള്ളതിനാല്‍ ഇ.പി ജയരാജനെതിരെയുള്ള വിവാദങ്ങളില്‍ ശാസന മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റെന്തെങ്കിലും അച്ചടക്ക നടപടി വേണോയെന്ന് കേന്ദ്രം തീരുമാനിക്കും. ജനപിന്തുണയോടെ അധികാരത്തില്‍ വന്നതിനു പിന്നാലെ വിവാദങ്ങള്‍ ഉയരുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago