അഷ്ടമുടി ഉരുള്‍നേര്‍ച്ച സമാപിച്ചു
കൊല്ലം: കഴിഞ്ഞ മൂന്ന് ദിവസമായി അഷ്ടമുടി വീരഭദ്ര സ്വാമിക്ഷേത്രത്തില്‍ നടന്നുവന്ന ഉരുള്വഴിപാട് മഹോത്സവം ഇന്നലെ സമാപിച്ചു. ഉരുള്‍ നേര്ച്ചയ്ക്കും ക്ഷേത്ര ദര്‍ശനത്തിനും പതിനായിരങ്ങളാണ് അഷ്ടമുടിയില്‍ എത്തിയത്.
മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അവാര്‍ഡ്ദാന സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മയും അഷ്ടമുടി വീരഭദ്ര ടെമ്പിള്‍ ലൈറ്റ് സിസ്റ്റം എന്‍.കെ.പ്രേമചന്ദ്രന് എം.പിയും ഉദ്ഘാടനം ചെയ്തു. തൃക്കരുവ കുറ്റിയഴികം ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ കലാരത്നം അവാര്‍ഡ് മന്ത്രി മേഴ്സിക്കുട്ടിയമ്മയില്‍ നിന്നും പ്രൊഫ.വി.ഹര്‍ഷകുമാര്‍ ഏറ്റുവാങ്ങി. പി.എച്ച്.ഡി.നേടിയ രമ്യയ്ക്കും പത്രപ്രവര്ത്തകന് മങ്ങാട് സുബിന് നാരായണനും ദേവസ്വം ഉപഹാരം മന്ത്രി സമ്മാനിച്ചു. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും ദേവസ്വം കാഷ് അവാര്‍ഡും ഉപഹാരവും നല്കി. ദേവസ്വം വര്‍ക്കിംഗ് പ്രസിഡന്റ് ജെ.ഷാജി അധ്യക്ഷത വഹിച്ചു. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരന് പിള്ള, ശിവശൈല, എം.കെ.അനിത, കെ.ശ്രീകുമാര്‍, കെ.ആര്.ജല,എം.എസ്.അജോഷ്, ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ക്ഷേത്ര പറമ്പില്‍ നടന്ന കാര്‍ഷിക വ്യാപാരമേളയിലും വന്‍ജനത്തിരക്കായിരുന്നു. കെ.എസ്.ആര്.ടി.സി.യും വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും വിവിധ സ്ഥലങ്ങളില്‍ നിന്നും അഷ്ടമുടി ക്ഷേത്രത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."