'അക്ഷര ദക്ഷിണ' ഗുരുനാഥന് പ്രണാമവുമായി വിദ്യാര്‍ഥികള്‍
തേറ്റമല: തേറ്റമല ഗവ യു.പി സ്‌കൂളില്‍ െ്രെപമറി അധ്യാപകനായും പ്രധാനാധ്യാപകനായും 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കി എസ്.എസ്.എയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫിസറായി സ്ഥലം മാറി പോകുന്ന കെ. സത്യന്‍ മാസ്റ്ററുടെ യാത്രയയപ്പ് വ്യത്യസ്തവും പുതുമയാര്‍ന്നതുമായി. പി.ടി.എ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിന്റെ പേരും 'അക്ഷര ദക്ഷിണ' എന്ന് തന്നെയായി മാറുകയും സഹപ്രവര്‍ത്തകരും നാട്ടുകാരും കുട്ടികളും ശേഖരിച്ച രണ്ടായിരത്തിനടുത്ത് പുസ്തകങ്ങള്‍ വരി വരിയായി നിന്ന് സ്‌റ്റേജില്‍ സത്യന്‍മാഷിന് സ്‌നേഹപൂര്‍വം നല്‍കുന്ന ചടങ്ങ് പുതുമയും വൈകാരിക രംഗങ്ങള്‍ സൃഷ്ടിച്ചുമാണ് അവസാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ അധ്യക്ഷയായി.
അക്ഷര ദക്ഷിണ പുസ്തകങ്ങളുടെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി നിര്‍വഹിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. കേശവന്‍, വാര്‍ഡ് മെമ്പര്‍മാരായ ആന്‍സി ജോയി, ആര്‍. രവീന്ദ്രന്‍, അസ്ഹര്‍ അലി, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി.എന്‍ ബാബുരാജ്, കണ്ടത്തുവയല്‍ ജി.എല്‍.പി.എസ് പ്രധാനാധ്യാപകന്‍ സൈനുദ്ദീന്‍ കാഞ്ഞായി, കെ.എസ്.ടി.എ മുന്‍ ജില്ലാ സെക്രട്ടറി വേണു മുള്ളോട്ട്, മാനന്തവാടി ഗവ യു.പി സ്‌കൂള്‍ അധ്യാപകന്‍ പി.കെ സുരേഷ്, പി.ടി.എ പ്രസിഡന്റ് എന്‍.കെ സുലൈമാന്‍, മക്കിയാട് ഗവ എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക ടി.കെ സുഹറാബി, മാതൃസംഘം പ്രസിഡന്റ് നുസ്രത്ത് എം.കെ, സ്വാഗത സംഘം ചെയര്‍മാന്‍ കേളോത്ത് അബ്ദുള്ള, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ആനത്താന്‍ ഇബ്രാഹിം, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി അന്‍വര്‍ കെ, എച്ച്.എസ് ടീച്ചര്‍ ഇന്‍ ചാര്‍ജ് ധന്യ എം.ബി, പി.പി ബീന, നവാസ് മൂന്നാംകൈ, യു.പി സ്‌കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് ജെസ്സി തോമസ്, സ്റ്റാഫ് സെക്രട്ടറി എ. അഷറഫ്, സ്‌കൂള്‍ പ്രധാനമന്ത്രി മുഹമ്മദ് സവാദ്, സ്വാഗത സംഘം കണ്‍വീനര്‍ എം.എ ശിവകുമാര്‍ സംസാരിച്ചു. കൈരളി ഗന്ധര്‍വ്വ സംഗീതം ഫെയിം കവിതാ അഭിലാഷ് , സൂര്യ സിംഗര്‍ ഫെയിം സാന്ദ്രാ ബാലന്‍ എന്നിവരുടെ ഗാനമേളയും നടന്നു. മാസ്റ്റര്‍ സംഭാവനയായി നല്‍കിയ ബുക്ക് ഷെല്‍ഫില്‍ അക്ഷര ദക്ഷിണയായി ലഭിച്ച രണ്ടായിരം പുസ്തകങ്ങള്‍ വച്ച് സ്‌കൂള്‍ ലൈബ്രറിക്ക് നല്‍കി സത്യന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."