പാഞ്ഞാള്‍ പാറക്കല്‍ തോട്ടിലെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
ചെറുതുരുത്തി: പാഞ്ഞാള്‍ പാറക്കല്‍ തോട്ടിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
വരള്‍ച്ചയില്‍ നാട് ജലക്ഷാമത്തിന്റെ പിടിയിലമരുമ്പോഴാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പാഞ്ഞാള്‍ പഞ്ചായത്തിലെ കാട്ടില്കാവ് പാറക്കല്‍തൊടി നിവാസികളാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. പാറക്കല്‍ തോട്ടിലെ വെള്ളം കോളനിക്കു സമീപം ചിറകെട്ടി നിര്‍ത്തിയിരിക്കുകയാണ്. ഈ വെള്ളമാണ് കോളനിയിലെ 17 കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നത്.
എന്നാല്‍, കുറച്ചു ദിവസമായി ഈ ജലാശയത്തില്‍ നിന്നു രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയാണ്. മീനുകളും തവളകളും ജലാശയത്തില്‍ ചത്തുകിടക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
കോളനിയിലെ ഒരാള്‍ക്കു മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ജലം പരിശോധിച്ച് വെള്ളം ഉപയോഗിക്കരുതെന്നു മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."