ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു ഡ്രൈവര്‍ മരിച്ചു
കായംകുളം: ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു മിനിലോറി ഡ്രൈവര്‍ മരിച്ചു.
ദേശീയ പാതയില്‍ കെ.പി.എ.സി ജങ്ഷനു സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം മിനിലോറി ഡ്രൈവര്‍ കരുനാഗപ്പള്ളി കടത്തൂര്‍ സജ്നാമന്സിലില് റഷീദ് (60) ആണ് മരിച്ചത്.
ആലപ്പുഴ ഭാഗത്തേക്ക് വന്ന ലോറികരുനാഗപ്പള്ളി ഭാഗത്തേക്ക് തടിയും കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മറികടന്നു വന്നബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി മിനിലോറി വെട്ടിച്ചു മാറ്റവെ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ മിനിലോറി വെട്ടിപൊളിച്ചാണ് റഷീദിനെ പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ മേട്ടുപ്പാളയം സ്വദേശി ഹക്ക് (33)നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ പിന്നില്‍ ടെമ്പോ ട്രാവലറും കാറും ഇടിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."