വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
കൊച്ചി: എറണാകുളം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ കാക്കനാടുള്ള ഇ.എം.എസ് സഹകരണ ലൈബ്രറിയില്‍ നിരവധി കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. രാവിലെ എട്ടിന് റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ ലൈബ്രറി ഹാളില്‍ ഭദ്രദിപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന അക്ഷര വിദ്യാരംഭത്തില്‍ കവി. ചെമ്മനം ചാക്കോ, സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് അഡ്വ. എം.എം മോനായി തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തി.
ആദ്യം നാവിലും പിന്നീട് അരിയിലും ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു. ലൈബറിയുടെ കവാടത്തില്‍ ഒരുക്കിയ വലിയ കല്‍ത്തറയിലെ മണലില്‍ വിരല്‍കൊണ്ടെഴുതി കുട്ടികളും മുതിര്‍ന്നവരും വിദ്യാരംഭസ്മരണ പുതുക്കി. കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, പഠന കിറ്റും നല്‍കി.
പറവൂര്‍: പറവൂര്‍ ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ മാതാപിതാക്കളുടെ ഭക്തജനങ്ങളുടെയും വന്‍ തിരക്കായിരുന്നു. നാലായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് 20 ഓളം ഗുരുക്കന്മാര്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച്‌കൊടുത്തു.
വേഴാപ്പറമ്പ് ദാമോദരന്‍ നമ്പൂതിപ്പാട്, കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രി, അഡ്വ. ടി.ആര്‍ നാമനാഥന്‍, പറവൂര്‍ ജ്യോതീസ്, ഡോ. വി രമാദേവി, എന്‍ നാരായണ ശര്‍മ, ഡോ. കെ.എ ശ്രീവിലാസന്‍, ഐ.എസ് കുണ്ടൂര്‍, ഡോ. വെങ്കിടേശ്വരന്‍, കെ കുമാരന്‍ മാസ്റ്റര്‍, കാശി മഠം കാശിനാഥന്‍ തുടങ്ങിയ ഗുരുക്കന്മാരാണ് ആദ്യാക്ഷരം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."