വടംവലി മത്സരം: പറവൂര്‍ മാര്‍ക്കണ്ഡേയ കാവടി സംഘത്തിന് ഒന്നാം സ്ഥാനം
പറവൂര്‍: മൂത്തകുന്നം കൊട്ടുവള്ളിക്കാട് ശക്തിനഗര്‍ വിവേകാനന്ദ സാംസ്‌കാരിക വേദി ഒരുക്കിയ അഖില കേരള വടംവലി മത്സരത്തില്‍ പറവൂര്‍ മാര്‍ക്കണ്ഡേയ കാവടി സംഘം ഒന്നാം സ്ഥാനവും ഈരേഴത്ത് ഡിബിന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നേടി. 'സമന്വയ' പറവൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇതിനോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വടക്കേക്കര പഞ്ചായത്ത് മെമ്പര്‍ ശ്രീദേവിസനോജിന്റെ അധ്യക്ഷതയില്‍ വടക്കേക്കര പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി ഉദ്ഘാടനം ചെയ്തു.
ടി.എസ് ഷൈന്‍, ഇന്ത്യന്‍ വോളിബോള്‍ താരം ബി അനില്‍ എസ്.എന്‍.ഡി.പി വനിതാ സംഘം കേന്ദ്ര കമ്മറ്റി അംഗം ഷീബ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഏറ്റവും നല്ല അധ്യാപകനുള്ള രാഷ്ട്രപതിയുടെ അംഗീകാരം നേടിയ സി.കെ ബിജു മാസ്റ്റര്‍, ഡോ: സി.ജെ മുരളി, ഊര്‍ജ്ജതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ
ഡോ: പി.എസ് കൃഷ്ണപ്രസാദ് എന്നിവരെ ആദരിക്കുകയും ഐ.ഐ.എസ്.ഇ.ആര്‍.എല്‍ അഡ്മിഷന്‍ ലഭിച്ച ശ്രീലക്ഷ്മി പി.എ, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂത്തകുന്നം എസ്.എന്‍.എം എച്ച്.എസ്.എസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഗോകുല്‍കൃഷ്ണ എന്നിവര്‍ക്ക് വിദ്യാഭ്യാസ ധനസഹായ വിതരണം ചെട്ടിക്കാട് പള്ളി സഹവികാരി ഫാ: ലിനുപുത്തന്‍ ചക്കാലക്കല്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."