പി.ഡി.പി പെരിയാര്‍ സംരക്ഷണ സംഗമം
കൊച്ചി: ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവജലത്തിന് ഭീഷണിയായ പെരിയാര്‍ മലിനീകരണത്തിനെതിരെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ കരുതല്‍ നടപടികളുണ്ടാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. 'പെരിയറിനെ കൊല്ലരുത് ഞങ്ങളേയും' എന്ന മുദ്രാവാക്യവുമായി പി.ഡി.പി ജില്ല കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച പെരിയാര്‍ സംരക്ഷണ സംഗമം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് വി.എം അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ആരോഗ്യവേദി സംസ്ഥാന കോഓഡിനേറ്റര്‍ ടി.എ മുജീബ്‌റഹ്മാന്‍ വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ്പ്രസിഡന്റുമാരായ റ്റി.പി ആന്റണി ,വിശ്വനാഥന്‍ വൈപ്പിന്‍, സലാം പട്ടേരി, ജില്ല ജോയിന്റ് സെക്രട്ടറിമാരായ പി.എം ബഷീര്‍, ഷിഹാബ് ചേലക്കുളം, കെ.എച്ച് മെഹബൂബ്, ജില്ല ട്രഷറര്‍ ഫൈസല്‍ മാടവന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."