നെല്ല് സംഭരണം; കയറ്റു കൂലി ഏകീകരിക്കണമെന്ന് കര്‍ഷകര്‍
ആലത്തൂര്‍: നെല്ല് സംഭരണത്തിലെ കയറ്റ് കൂലി ഏകീകരിക്കണമെന്ന് തരൂര്‍ കൃഷിഭവന് പരിധിയില്‍ പെട്ട പാടശേഖര സമിതികളിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. സപ്ലൈകോ വഴിയുള്ള നെല്ലെടുപ്പിന്ന് ചുമട്ട് തൊഴിലാളികള്‍ കയറ്റ് കൂലി ഇനത്തില്‍ ഒരു ചാക്കിന് കര്‍ഷകരില്‍ നിന്ന് 17 രൂപയും മില്ലുടമയില്‍ നിന്ന് 8 രൂപയുമായി ചാക്കൊന്നിന്ന് 25 രൂപ ഈടാക്കുന്നുണ്ട്. പെരിങ്ങോട്ട് കുര്ശിയിലും മറ്റു പഞ്ചായത്തുകളിലും കിന്റലിന് കര്‍ഷകരില്‍ നിന്ന് 16 രൂപയും മില്ലുടമയില്‍ നിന്ന് 12 രൂപയുമായി ആകെ 28 രൂപയാണ് വാങ്ങുന്നത്. ഇത്തരത്തിലുള്ള കയറ്റ്കൂലി ജില്ലയിലെ കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത് ഏകീകരിക്കണമെന്നും കര്‍ഷകര്‍ യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 30 രൂപയായി ഉയര്‍ത്തണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കുരുത്തിക്കോട് പാടശേഖര സമിതി സെക്രട്ടറി ശിവനാരായണന്‍ കെ.പി, എ.മാണിക്യന്, കെ.പി.അനില്‍, സുവര്‍ണ്ണ കുമാരന്, സൈതാലി, രാധാകൃഷ്ണന്.ടി, ഷൈജന്‍ കെ, കെ.ശശി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."