റവന്യൂ മന്ത്രിയും സര്‍വകക്ഷി ജനകീയ സമിതിയും വികസനത്തിനു തടസം നില്‍ക്കുന്നു: ആശാപുര സി.ഇ.ഒ
നീലേശ്വരം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും സര്‍വകക്ഷി ജനകീയസമിതിയും നാടിന്റെ വികസനത്തിനു തടസം നില്‍ക്കുകയാണെന്നു ആശാപുര മൈന്‍ കെം സി.ഇ.ഒ സന്തോഷ് മേനോന്‍. കരിന്തളം ഖനനവും വൈവിധ്യവല്‍ക്കരണവും സംബന്ധിച്ചു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞതിനോടു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ച അലസാന്‍ കാരണം സമരസമിതിയുടെ പിടിവാശിയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥ ഭയാനകമാണ്. ചില വ്യക്തികളോ രാഷ്ട്രീയ പാര്‍ട്ടി ഛോട്ടാ നേതാക്കന്മാരോ വിചാരിച്ചാല്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും പൂട്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
കെ.സി.സി.പി.എല്ലിന്റെയും മലബാര്‍ സിമന്റ്‌സിന്റെയും ഇന്നത്തെ അവസ്ഥയ്ക്കു കാരണം സ്ഥലം എം.എല്‍.എയാണെന്നും ഇ. ചന്ദ്രശേഖരന്റെ പേരെടുത്തു പറയാതെ പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ സമരം നയിക്കുകയും നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു അന്നത്തെ വ്യവസായ മന്ത്രിയില്‍ നിന്നും പ്രഹസനമായ ഉറപ്പാണു അദ്ദേഹം നേടിയതെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേരളത്തില്‍ പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനവും പുനരുദ്ധരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സമര്‍ഥിക്കാന്‍ സന്തോഷ് മേനോന്‍ ശ്രമിക്കുന്നുണ്ട്. മലബാര്‍ സിമന്റ്‌സും പൂട്ടലിന്റെ പാതയിലാണെന്നും പൂട്ടിക്കഴിഞ്ഞാല്‍ സി.പി.ഐക്കും അതിലെ മന്ത്രിക്കും 'സിമന്റ് കിട്ടാനില്ല, തൊഴിലാളികള്‍ പട്ടിണിയില്‍' എന്നു പറഞ്ഞു സമരത്തിനിറങ്ങാമെന്നും അദ്ദേഹം പരിഹസിക്കുന്നു.
കെ.സി.സി.പി.എല്ലിന്റെ നിലവിലെ ഘടനയില്‍ മാറ്റം വരുത്തി വൈവിധ്യവല്‍ക്കരണം സാധ്യമാകണമെങ്കില്‍ 10 വര്‍ഷത്തോളമെടുക്കുമെന്നും ഖനി പൂട്ടിയിട്ടു ഒന്നരവര്‍ഷം കഴിഞ്ഞിട്ടും സമരസമിതിക്കോ സ്ഥലം എം.എല്‍.എക്കോ വൈവിധ്യവല്‍ക്കരണത്തെക്കുറിച്ചു സര്‍ക്കാരില്‍ നിന്നു ഒരു ഉറപ്പും വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്തോഷ് മേനോന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
സമരസമിതിയില്‍ ഭിന്നിപ്പുണ്ട്. ചിലരുടെ മാത്രം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണു കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. സമരസമിതിയില്‍ ചിലര്‍ മുന്‍പുണ്ടായിരുന്ന തൊഴില്‍ നിര്‍ത്തി ചില അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നു കിട്ടുന്ന ഫണ്ടുപയോഗിച്ചു പേരിനും പ്രശസ്തിക്കും വേണ്ടിയും സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുകയാണെന്നും സന്തോഷ്‌മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."