HOME
DETAILS

അധികാര കേന്ദ്രങ്ങളുടെ പാളിച്ചകള്‍

  
backup
October 11 2016 | 19:10 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be

മുംബൈയിലെ വിപ്രോ ബ്രാഞ്ചില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്നു ആരിഫ് തൗഖിര്‍. ഒരു ലോക്കല്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനുശേഷം ഇയാളെ കാണാതായി. ജീവിച്ചിരിപ്പുണ്ടോയെന്നു കുടുംബക്കാര്‍ക്കുപോലും അറിയില്ല. അഹ്മദാബാദ്, ഡല്‍ഹി, ബോംബെ സ്‌ഫോടനങ്ങള്‍ക്കുശേഷം തൗഖിറിനെ അതിന്റെ മാസ്റ്റര്‍മൈന്റായി പ്രഖ്യാപിച്ച് ഉത്തരവിറക്കപ്പെട്ടതോടെയാണ് തൗഖിര്‍ ദീര്‍ഘകാലമായി ജയിലറയിലാണെന്ന വിവരം പുറംലോകമറിയുന്നത്.


അസ്ഹര്‍ പീര്‍ ബഹിയുടേത് മറ്റൊരുദാഹരണമാണ്. മള്‍ട്ടി നാഷനല്‍ കമ്പനിയായ 'യാഹു ഇന്ത്യ'യില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു ഈ ഉത്തര്‍പ്രദേശ് നിവാസി. മാസവരുമാനം 19 ലക്ഷം. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജയ്പൂര്‍, അഹ്മദാബാദ്, ഡല്‍ഹി സ്‌ഫോടനങ്ങളുടെ സൂത്രധാരനെന്ന് ആരോപിപ്പിക്കപ്പട്ട് അറസ്റ്റുചെയ്യപ്പെടുന്നത്. ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ ളിയാഉര്‍റഹ്മാന്‍, ഭീഷാന്‍, സാഖിബ് എന്നിവരുടെ കഥയും തഥൈവ. വിചാരണത്തടവുകാരായി അഴിക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെടുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്.


വിചാരണത്തടവ് എന്ന ആശയംതന്നെ ജനാധിപത്യത്തിനെതിരാണ്. ഒരാളെ ശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ ജയിലിലടയ്ക്കാം. എന്നാല്‍, എന്തിനാണ് ഈ വിചാരണത്തടവ്. ഇന്ത്യയില്‍ ഇതിന്റെ പ്രധാന ഇരകള്‍ മുസ്‌ലിംകളും ദലിതരുമാണ്. ജനാധിപത്യമെന്ന സ്റ്റിക്കര്‍ ഒട്ടിച്ചതുകൊണ്ട് ഇതു നീതിയോ ന്യായമോ ആകുന്നില്ല. ഹിറ്റ്‌ലര്‍ ചെയ്ത ക്രൂരതകള്‍ക്കും സോഷ്യലിസമെന്ന പേരുണ്ടായിരുന്നു.
ഇന്ത്യയില്‍ ഒരു ദശാബ്ദത്തിനിടയില്‍ 14,000-ത്തില്‍പ്പരമാളുകള്‍ കസ്റ്റഡിയില്‍ മരിച്ചുവെന്ന ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് നമ്മുടെ ജനാധിപത്യ-മതേതരത്വബോധത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്നതാണ്. സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തൃണവല്‍ഗണിച്ച്, ഒരു തെളിവുമില്ലാതെ പൗരന്മാരെ കസ്റ്റഡിയിലെടുക്കാനും ചതച്ചരക്കാനും ദീര്‍ഘനാള്‍ ജയിലിലടയ്ക്കാനും ഭീകരവിരുദ്ധസ്‌ക്വാഡും പൊലിസും സദാ ജാഗ്രതപുലര്‍ത്തുന്ന കാഴ്ചയാണു രാജ്യത്തു നിലവിലുള്ളത്.  


യുവാക്കളെ (ഇവരിലധികവും ഉന്നതബിരുദ വിദ്യാര്‍ത്ഥികളോ ബിരുദധാരികളോ ആണ്) ഭീകരവാദ-തീവ്രവാദ മുദ്രചാര്‍ത്തി വാറന്റുപോലുമില്ലാതെ തുറുങ്കിലടച്ചും മൂന്നാംമുറഭേദ്യങ്ങള്‍ക്കു വിധേയരാക്കിയും കുറ്റംസമ്മതത്തിനു നിര്‍ബന്ധിതരാക്കുന്നതും പതിവായിരിക്കുന്നു. ഒട്ടേറെസ്ഥലങ്ങളില്‍ ഇതു ഭീതിയുടെയും സംഭ്രമത്തിന്റെയും വിരട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ജയ്പൂര്‍, ബാംഗ്ലൂര്, അഹമ്മദാബാദ്, മക്കാമസ്ജിദ്, ഡല്‍ഹി, അസംഗഢ് എന്നിവിടങ്ങളിലെല്ലാം ഇതു വളരെ പ്രകടമായതുമാണ്.
നിയമസംവിധാനത്തിന്റെയും നീതിന്യായാലയത്തിന്റെയും കാവല്‍മാലാഖമാരാവേണ്ടവര്‍, സങ്കുചിതവീക്ഷണക്കാരാവുകയും ഇന്റലിജന്‍സ് മേധാവികള്‍ പണക്കെട്ടുകള്‍ക്കുമീതെ പറക്കുകയും ചെയ്തതോടെ ഭീകരതയെയും സ്‌ഫോടനങ്ങളെയും മതത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണുന്ന ദുരിതസ്ഥിതി സംജാതമാവുകയായിരുന്നു.
കളങ്കിതപ്രതിച്ഛായയ്ക്കപ്പുറം ഉയരാന്‍ നമ്മുടെ പൊലിസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ക്കു കഴിയുന്നില്ലെന്നത് അത്യന്തം ലജ്ജാകരമാണ്.  നിയമത്തിന്റെ സുവ്യക്തവും സുതാര്യവുമായ വഴികളേക്കാള്‍, കിരാതവും മൃഗീയവുമായ നടപടിക്രമങ്ങളോടാണ് അവര്‍ക്കു താല്‍പ്പര്യമെന്ന സംശയവും ഈ സാധ്യതയെ പൂര്‍ണമായി സാധൂകരിക്കുന്നുണ്ട്. ഭീകരവിരുദ്ധതന്ത്രങ്ങളും നടപടികളും സമഗ്രമാറ്റത്തിനു വിധേയമാവുന്നില്ലെങ്കില്‍, ഇവര്‍ തെരഞ്ഞുപിടിച്ച് ഇരക്കുപ്പായം തയ്ച്ചു നല്‍കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും സുരക്ഷിതാബോധമോ പൂര്‍ണപൗരന്മാരെന്ന നിലയില്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമാണെന്ന ബോധമോ ഉണ്ടാവുകയില്ല.
മുംബൈ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിനു മുസ്‌ലിംകളാണു പിറന്ന നാട്ടില്‍ അഭയാര്‍ഥികളായി ജീവിക്കേണ്ടിവന്നത്. താക്കറെയുടെ പരസ്യമായ ആഹ്വാനംവഴി ശിവസേനയുടെ പ്രബലനേതാക്കളായിരുന്നു അതിക്രമങ്ങള്‍ക്കു നേതൃത്വം വഹിച്ചത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിഷന്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചു കുറ്റക്കാര്‍ക്കെതിരേ ശക്തമായ ശിപാര്‍ശകള്‍ നല്‍കിയിരുന്നു.
എന്നാല്‍, കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയുമെടുക്കാതെ ജനമനസുകളില്‍ വീണ്ടും തീക്കനല്‍ ചൊരിയുകയാണു സര്‍ക്കാറും കോടതികളും ചെയ്തത്. ഗോദ്ര തീവയ്പ്പുകേസില്‍ അറസ്റ്റുചെയ്തതും തുറുങ്കിലടച്ചതും യുവാക്കളെയാണ്. അറസ്റ്റിലായ 130 പേരില്‍ ഭൂരിഭാഗത്തിനെതിരേയും ചാര്‍ത്തിയ കുറ്റം തെളിവ് ഒളിപ്പിക്കല്‍ (201, 203 വകുപ്പുകള്‍) ആയിരുന്നു.
കോടതി ശിക്ഷിച്ചാല്‍പ്പോലും പരമാവധി രണ്ടോമൂന്നോ വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന സാധാരണ കേസില്‍, വിചാരണയോ വിധിപ്രഖ്യാപനമോ ഉണ്ടാവാതെതന്നെ അവര്‍ പത്തുവര്‍ഷത്തെ കഠിന തടവുശിക്ഷയാണ് അനുഭവിച്ചത്.
അജ്മീര്‍, മക്കാ മസ്ജിദ്, മലേഗാവ്, സംഝോത എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭാഗധേയം നിസ്സംശയം തെളിഞ്ഞശേഷവും അതേ കേസുകളില്‍ ജയിലുകളില്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകളെ മോചിപ്പിച്ചിട്ടില്ല.
അന്യായമായി അറസ്റ്റുചെയ്യപ്പെടുന്നവരിലധികവും മേല്‍വിലാസമില്ലാത്ത മരണങ്ങളുടെ പട്ടികയിലാണു പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. പിടികൂടിയവരെ വെടിവച്ചുകൊന്ന് അതിനെ 'ഏറ്റുമുട്ടല്‍' പരിവേഷത്തിലൂടെ ന്യായീകരിക്കാനുള്ള നമ്മുടെ നിയമകാവലാളുകളുടെ വൈദഗ്ധ്യം അപാരമാണ്.
ഇന്ത്യയിലുണ്ടാവുന്ന 99 ശതമാനം ഏറ്റുമുട്ടലുകളുടെയും സത്യചിത്രം അമ്പരപ്പിക്കുന്നതാണ്. മൃഗീയമായി കൊന്നു മൃതദേഹങ്ങള്‍ മീഡിയാപ്രതിനിധികള്‍ക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചു രക്ഷാകവചം തീര്‍ക്കുന്ന നൃശംസതയാണു പൊലിസ് കവര്‍‌സ്റ്റോറി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 2560 ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നുവെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.                                                                 
(കടപ്പാട്; തെഹല്‍ക)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago