HOME
DETAILS
MAL
മന്ത്രി ജയരാജന്റെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
backup
October 11 2016 | 19:10 PM
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലകപ്പെട്ട വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാര്‍ച്ച് വഴുതക്കാട് ഐ.എച്ച്.ആര്.ഡി ഓഫിസിനു സമീപം പൊലിസ് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമംനടത്തിയെങ്കിലും ഇതും പൊലിസ് തടഞ്ഞു. ഇതിനിടെ സമരക്കാര്‍ ജയരാജന്റെ കോലം കത്തിച്ചു. ഉന്തും തള്ളും രൂക്ഷമായതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതു വരെ ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."